logo

‘വണ്ടര്‍ വുമണ്‍ 1984‘ ഈ മാസം ഇന്ത്യയില്‍ പ്രതീക്ഷയോടെ ആരാധകര്‍

Published at Dec 5, 2020 10:35 AM ‘വണ്ടര്‍ വുമണ്‍ 1984‘  ഈ മാസം ഇന്ത്യയില്‍ പ്രതീക്ഷയോടെ ആരാധകര്‍

സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്ന ‘വണ്ടര്‍ വുമണ്‍ 1984‘  ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും.  റ്റി ജെന്‍കിന്‍സാൺ ആണ് ചിത്രം  സംവിധാനം ചെയ്യുന്നത്   . ഡിസംബർ 24ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് വാർണർ ബ്രോസ് അറിയിച്ചു.

ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു.

ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്. ചിത്രത്തിന്റെ ട്രെയിലറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.


1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പാറ്റി ജെന്‍കിന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

The much awaited movie 'Wonder Woman 1984' will be released in India this month. The film is directed by T. Jenkinson. Warner Bros. announced that the film would be released in theaters on December 24.

Related Stories
കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

Mar 14, 2021 03:27 PM

കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

സ്പോർട്സ് തനിക്കെന്നും ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നാണ് ചിത്രം പങ്കുവച്ച് താരം...

Read More >>
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
Trending Stories