പ്രകൃതിയെ സ്നേഹിച്ച് തുടങ്ങൂ എന്ന് കുറിച്ച നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇന്സറ്റഗ്രാമില് ഇപ്പോള്‍ ചിത്രങ്ങള്‍ വൈറൽ . പ്രകൃതി ഒരു നല്ല സുഹൃത്താണെന്നും ഇനിയ പറയുന്നു. മൂന്നാറിലെ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.
''നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തു, അത് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു'' എന്നാണ് ചിത്രത്തിനു ഇനിയ അടിക്കുറിപ്പ് നൽകിയത് .'ആളുകള്‍ നിങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുമ്പോള്‍ നിങ്ങള്‍ പ്രകൃതിയെ സ്നേഹിച്ച് തുടങ്ങുക. പ്രകൃതി നല്ലൊരു സുഹൃത്താണ്'' -എന്നും താരം കുറിച്ചു.
വിജയ ചിത്രം മാമാങ്കത്തില്‍ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . നിരവധി പരസ്യ ചിത്രങ്ങളിലും ഇനിയ അഭിനയിച്ചിട്ടുണ്ട് . മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടിട്ടുണ്ട്.കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക്ഡൌണിനിടയിലും ഓണ്‍ലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഓണത്തിന് ശേഷം ഇനിയ നടത്തിയ ഫോട്ടോ ഷൂട്ടും വൈറൽ ആയിരുന്നു .
Iniya is glamorous in nature