---
title: "അവള്‍ ഒരു ദിവസം ഉണരുന്നത് തന്നെ അത് ആലോചിച്ചാണ്; റെബേക്ക പറയുന്നു "
english_title: "Now Rebecca's words about Gopika are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63993/now-rebeccas-words-about-gopika-are-going-viral"
published_at: "2022-08-25T12:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630718a99a602_gopika_anil.jpg"
keywords: []
---

# അവള്‍ ഒരു ദിവസം ഉണരുന്നത് തന്നെ അത് ആലോചിച്ചാണ്; റെബേക്ക പറയുന്നു 

> **Lead Summary:** ബാലതാരമായി കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് ഗോപിക അനില്‍. സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം ഗോപികയ്ക്കും സഹോദരിയ്ക്കും ലഭിച്ചു. എന്നാല്‍ വലിയൊരു ഇടവേളയ്ക്കുശേഷം സ്വാന്തനം എന്ന പരമ്പരയിലൂടെ തിരിച്ചു വന്നതോടെയാണ് ഈ താരത്തെ കൂടുതല്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.

## Article Content

ബാലതാരമായി കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് ഗോപിക അനില്‍. സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം ഗോപികയ്ക്കും സഹോദരിയ്ക്കും ലഭിച്ചു. എന്നാല്‍ വലിയൊരു ഇടവേളയ്ക്കുശേഷം സ്വാന്തനം എന്ന പരമ്പരയിലൂടെ തിരിച്ചു വന്നതോടെയാണ് ഈ താരത്തെ കൂടുതല്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.

ഈ പരമ്പരയില്‍ താരം അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗോപിക , തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഈ താരം എത്താറുണ്ട്.

**

ഇപ്പോള്‍ ഗോപികയെ കുറിച്ച് റെബേക്ക പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. മറ്റൊന്നുമല്ല, ഗോപിക കാപ്പി അഡിക്ടഡ് ആണ്. അവള്‍ ഒരു ദിവസം ഉണരുന്നത് തന്നെ ഇന്ന് കാപ്പി കുടിക്കാമല്ലോ എന്ന് ആലോചിച്ചാണ്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ബ്രഷ് പോലും ചെയ്യാതെ സ്വിഗ്ഗിയില്‍ കോഫി ഓഡര്‍ ചെയ്യും. അതു കുടിച്ച് കഴിഞ്ഞാല്‍, ഹാവു ഇനി വൈകിട്ട് കുടിക്കാമല്ലോ എന്ന് പറയും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍, നാളെ കോഫി കുടിക്കാമല്ലോ എന്നാണ് അവള്‍ ആലോചിക്കുന്നത്. കോഫി ഇല്ലാതെ അവള്‍ക്ക് പറ്റില്ല റെബേക്ക പറഞ്ഞു.

ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ഗോപികയെ കുറിച്ച് അധികമാരും അറിയാത്ത ഒരു രഹസ്യം റെബേക്ക വെളിപ്പെടുത്തുകയുണ്ടായി.

ഗോപിക ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ഗേള്‍സ് ല്‍ റെബേക്കയും അഭിനയിക്കുന്നുണ്ട്. ഇതിന്റെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് ഗോപികയെ കുറിച്ച് റെബേക്ക് പറഞ്ഞത്.

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ'മുൻപേ നടന്നവൻ' എന്ന ഡോക്യുമെന്ററി, കേരള നിയമസഭ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

> ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചും അദ്ദേഹം നടത്തിയ നവോത്ഥാന സമരങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണ് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം നിർവ്വഹിച്ച "മുൻപേ നടന്നവൻ " .

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിനും നാല് വർഷം മുൻപേ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങൾക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും തുടർന്ന് മാറ് മറക്കൽ സമരം, അച്ചിപ്പുടവ സമരം, മുക്കുത്തി സമരം,വഴി നടക്കൽ സമരം, കർഷക സമരം, മിശ്രഭോജനം, മിശ്രവിവാഹം, മെതിയടി സമരം തുടങ്ങി ഇരുപതോളം നവോത്ഥാന സമരങ്ങൾ നടത്തിയ മഹദ് വ്യക്തിയാണ് അദ്ദേഹം.

കേരളീയ നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷിയും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. മധ്യ തിരുവിതാംകൂറിൽ ജനിച്ച ഒരു നവോത്ഥാന നായകനെത്തേടി കോഴിക്കോട് വടകരയിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ആറ് വർഷത്തിലധികമായുള്ള അന്വേഷണങ്ങൾക്കിടയിൽ കൃഷി മന്ത്രി പി.പ്രസാദ്,എം.ജി.എസ് നാരായണൻ, കെ.കെ.എൻ കുറുപ്പ്, വേലായുധൻ പണിക്കശ്ശേരി, സുനിൽ പി.ഇളയിടം, പി.ഹരീന്ദ്രനാഥ്, അജയ് ശേഖർ, സുരേഷ് എസ്.പി.എൽ എന്നിവരെ കൂടാതെ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരെയും നാട്ടുകാരെയും,നാടൻ പാട്ടുകാരെയും കോർത്തിണക്കിയ ദൃശ്യാവിഷ്കാരമാണ് ' മുൻപേ നടന്നവൻ.' രാഗേഷ് രാഘവ്,വിനീത്, ജിജു ചന്ദ്രൻ, ജിബിൻ ലാൽ എന്നിവരാണ് ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/63993/now-rebeccas-words-about-gopika-are-going-viral)