---
title: "അമ്പരന്നു പോയെന്ന് കമന്റുകൾ; പെരുമ്പാമ്പിനെ വിഴുങ്ങുന്ന 'കോട്ടൺമൗത്ത്' പാമ്പ്"
english_title: "A 'Cottonmouth' snake devouring a python, viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63977/a-cottonmouth-snake-devouring-a-python-viral"
published_at: "2022-08-25T11:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63070e71a2028_viral.jpg"
keywords: []
---

# അമ്പരന്നു പോയെന്ന് കമന്റുകൾ; പെരുമ്പാമ്പിനെ വിഴുങ്ങുന്ന 'കോട്ടൺമൗത്ത്' പാമ്പ്

> **Lead Summary:** മറ്റ് മൃ​ഗങ്ങളെയൊക്കെ വിഴുങ്ങുന്ന വർഗമായിട്ടാണ് പെരുമ്പാമ്പിനെ നമ്മൾ കേട്ടിട്ടുള്ളത്. പെരുമ്പാമ്പിനെ വിഴുങ്ങുന്ന മറ്റൊരു പാമ്പിനെ കുറിച്ചറിഞ്ഞാലോ. മിയാമി മൃഗശാലയുടെ ഫേസ്ബുക്ക് പേജിലാണ് അത്ഭുതകരമായ എക്സ്-റേയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

## Article Content

മറ്റ് മൃ​ഗങ്ങളെയൊക്കെ വിഴുങ്ങുന്ന വർഗമായിട്ടാണ് പെരുമ്പാമ്പിനെ നമ്മൾ കേട്ടിട്ടുള്ളത്. പെരുമ്പാമ്പിനെ വിഴുങ്ങുന്ന മറ്റൊരു പാമ്പിനെ കുറിച്ചറിഞ്ഞാലോ. മിയാമി മൃഗശാലയുടെ ഫേസ്ബുക്ക് പേജിലാണ് അത്ഭുതകരമായ എക്സ്-റേയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

സൂ മിയാമിയിലെ മൃഗാശുപത്രിയിൽ നിന്ന് എടുത്ത ഈ എക്സ്-റേയിൽ കോട്ടൺമൗത്തിനുള്ളിലെ പെരുമ്പാമ്പിന്റെ നട്ടെല്ലും ട്രാൻസ്മിറ്ററും കാണാൻ കഴിയുമെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഫ്‌ളോറിഡയിലെ മിയാമി മൃഗശാലയിൽ ശസ്ത്രക്രിയാ വിദഗ്ധർ ട്രാക്കിംഗ് ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു പെരുമ്പാമ്പിനെ മറ്റൊരു പാമ്പ് തിന്നുന്നതായി അടുത്തിടെ കണ്ടെത്തി. ഇതിനെ 'കോട്ടൺമൗത്ത് സ്നാക്ക്' എന്നും 'വാട്ടർ മോക്കാസിൻ' എന്നും അറിയപ്പെടുന്നു.

43 ഇഞ്ചാണ് കോട്ടൺ മൗത്തിന്റെ നീളം.39 ഇഞ്ചാണ് ചത്ത പെരുമ്പാമ്പിന്റെ നീളം. പെരുമ്പാമ്പിന്റെ വാൽ ഭാഗമാണ് ആദ്യം ഭക്ഷിച്ചതെന്ന് എക്‌സ് റേ ചിത്രങ്ങളിൽ വ്യക്തമായി കാണാം. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേർ പോസ്റ്റിന് കമന്റുകളും ചെയ്തിട്ടുണ്ട്.

ഇത് അതിശയിപ്പിക്കുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു. യുഎസ്എയുടെ കിഴക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം പാമ്പാണ് വാട്ടർ മോക്കസിൻ (water moccasin) . Agkistrodon piscivorus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനെ swamp moccasin, black moccasin, cottonmouth, gapper എന്നീ പേരുകളിലും വിളിക്കാറുണ്ട്.

ഈ വിഷപ്പാമ്പിന്റെ കടി ചിലപ്പോൾ മാരകം ആകാറുണ്ട്. അണലി പാമ്പുകളിൽ ജലാശയങ്ങൾക്ക് സമീപമായി കാണപ്പെടുന്ന ഒരേ ഒരു ഇനമാണ് ഇത്. മത്സ്യങ്ങളെ ആഹരിക്കുന്നതിൽ നിന്നാണ് ഇവയ്ക്ക് Agkistrodon piscivorus എന്ന പേര് ലഭിച്ചത്.

വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. യജമാനനോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍.

നായകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. ഇവിടെ ഒരു നായ്ക്കും പ്രിയം ഫ്രഞ്ച് ഫ്രൈസിനോടാണ്. യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

വീടിനുള്ളില്‍ മേശയില്‍ വച്ചരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ആണ് യുവതി കാണാതെ നായ കട്ടെടുത്ത് കഴിക്കുന്നത്. യുവതി തന്നെ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമാണ് നായ ഫ്രഞ്ച് ഫ്രൈസ് എടുക്കുന്നത്.

ഇതൊന്നും കാണാത്ത മട്ടില്‍ പുറകില്‍ നില്‍ക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 1.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63977/a-cottonmouth-snake-devouring-a-python-viral)