---
title: "യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായ; രസകരമായ വീഡിയോ വൈറൽ "
english_title: "A dog nibbling on a young woman's french fries; Funny video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63971/a-dog-nibbling-on-a-young-womans-french-fries-funny-video-viral"
published_at: "2022-08-25T11:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307093ba7ff9_viral.jpg"
keywords: []
---

# യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായ; രസകരമായ വീഡിയോ വൈറൽ 

> **Lead Summary:** വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. യജമാനനോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍.

## Article Content

വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. യജമാനനോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍.

നായകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. ഇവിടെ ഒരു നായ്ക്കും പ്രിയം ഫ്രഞ്ച് ഫ്രൈസിനോടാണ്. യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

വീടിനുള്ളില്‍ മേശയില്‍ വച്ചരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ആണ് യുവതി കാണാതെ നായ കട്ടെടുത്ത് കഴിക്കുന്നത്. യുവതി തന്നെ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമാണ് നായ ഫ്രഞ്ച് ഫ്രൈസ് എടുക്കുന്നത്.

ഇതൊന്നും കാണാത്ത മട്ടില്‍ പുറകില്‍ നില്‍ക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 1.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ​ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. നവാഗതനായ ചാര്‍ലി ഡേവിസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി സെപ്റ്റംബര്‍ 2 ആണ്.

അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം.

സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63971/a-dog-nibbling-on-a-young-womans-french-fries-funny-video-viral)