---
title: "കിടിലൻ ഡാൻസുമായി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ; കുട്ടിക്കാല വീഡിയോ വൈറൽ "
english_title: "Audience Favorites With Cool Dances; Childhood video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63911/audience-favorites-with-cool-dances-childhood-video-goes-viral"
published_at: "2022-08-24T22:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630653a0579ae_Untitled-1.jpg"
keywords: []
---

# കിടിലൻ ഡാൻസുമായി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ; കുട്ടിക്കാല വീഡിയോ വൈറൽ 

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ചിരഞ്ജീവി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ താരം ചെയ്ത കഥാപാത്രങ്ങൾ ഏറെയാണ്. എഴുപതുകൾ മുതലിങ്ങോട്ട് മെഗാസ്റ്റാർ എന്ന പേരിനൊപ്പം തെന്നിന്ത്യൻ സിനിമാലോകം ചേർത്തുവച്ച പേരും നടന്റേതായിരുന്നു.

## Article Content

**തെ**ന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ചിരഞ്ജീവി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ താരം ചെയ്ത കഥാപാത്രങ്ങൾ ഏറെയാണ്. എഴുപതുകൾ മുതലിങ്ങോട്ട് മെഗാസ്റ്റാർ എന്ന പേരിനൊപ്പം തെന്നിന്ത്യൻ സിനിമാലോകം ചേർത്തുവച്ച പേരും നടന്റേതായിരുന്നു.

മനോഹരമായി ഡാൻസ് കളിക്കുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാൾ കൂടിയാണ് ചിരഞ്ജീവി. ഒരുകാലത്ത് താരത്തിന്റെ ഡാൻസ് കാണാൻ വേണ്ടി മാത്രം തിയറ്ററുകളിൽ എത്തിയിരുന്ന നിരവധി പേർ ഉണ്ടായിരുന്നു.

**

ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഒരു ത്രോബാക്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടികൾക്കൊപ്പമുള്ള താരത്തിന്റെ പഴയ കാല വീഡിയോയാണിത്.

അല്ലു അർജുനും സഹോദരനും രാം ചരണുമാണ് വീഡിയോയിൽ ഡാൻസ് കളിക്കുന്നുണ്ട്. ഇവരെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ചിരഞ്ജീവിയെ വീഡിയോയിൽ കാണാൻ സാധിക്കും.

നിരവധി പേരാണ് ഈ ത്രോബാക്ക് വീഡിയോ ഷെയർ ചെയ്യുന്നത്. നടൻമാരായ അല്ലു അർജുൻ, അല്ലു സിരീഷ്, വരുൺ തേജ്, നിഹാരിക, സായ് ധരം തേജ് എന്നിവരുടെ അമ്മാവനാണ് ചിരഞ്ജീവി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63911/audience-favorites-with-cool-dances-childhood-video-goes-viral)