---
title: "അത്തരം ചുംബനം പോലെയല്ല അത്; ഇന്റിമേറ്റ് സീനുകളെക്കുറിച്ച് സ്വാസിക പറയുന്നു "
english_title: "It's not like that kind of kiss; Swasika talks about intimate scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63884/its-not-like-that-kind-of-kiss-swasika-talks-about-intimate-scenes"
published_at: "2022-08-24T19:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062ec23093b_swasika.jpg"
keywords: []
---

# അത്തരം ചുംബനം പോലെയല്ല അത്; ഇന്റിമേറ്റ് സീനുകളെക്കുറിച്ച് സ്വാസിക പറയുന്നു 

> **Lead Summary:** സിനിമകളിലുള്ള ഇന്റിമേറ്റ് സീനുകളെക്കുറിച്ചും അത്തരം സീനുകളില്‍ അഭിനേതാക്കള്‍ നേരിടേണ്ടിവരുന്ന പ്രൊഫണലും വ്യക്തിപരവുമായ വസ്തുതകളെക്കുറിച്ചും തുറന്ന് പഞ്ഞ് നടി സ്വാസിക.

## Article Content

സിനിമകളിലുള്ള ഇന്റിമേറ്റ് സീനുകളെക്കുറിച്ചും അത്തരം സീനുകളില്‍ അഭിനേതാക്കള്‍ നേരിടേണ്ടിവരുന്ന പ്രൊഫണലും വ്യക്തിപരവുമായ വസ്തുതകളെക്കുറിച്ചും തുറന്ന് പഞ്ഞ് നടി സ്വാസിക.

പ്രണയിതാവിനെ ചുംബിക്കുന്നതുപോലെയല്ല ഇന്റിമേറ്റ് സീനുകളില്‍ അഭിനയക്കുമ്പോള്‍ എന്നും ആ സമയം അഭിനേതാക്കളുടെ മനസിലൂടെ കടന്നുപോകുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നും സ്വാസിക വ്യക്തമാക്കുന്നു. നടിയുടെ പുതിയ ചിത്രം ‘ചതുരത്തി’ല്‍ റോഷന്‍ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സ്വാസികയുടെ പ്രതികരണം.

ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിക്കുമ്പോഴുള്ള അഭിനേതാക്കളുടെ ചിന്തകള്‍ പലതായിരിക്കും. അഭിനേതാക്കളുടെ ഭാവങ്ങളും ഡയലോഗുകളും ശ്രദ്ധിക്കേണ്ടതാണ്.

ലൈറ്റ് നഷ്ടപ്പെടാതെ, കോ സ്റ്റാറിനെ തടയാതെ അഭിനയിക്കണം, സീനുകള്‍ ചിത്രീകരിക്കുന്നതിനായി ഛായാഗ്രാഹകന്‍ നിര്‍ദേശിക്കുന്ന സ്ഥാനം നിലനിര്‍ത്തണം, നില്‍ക്കുന്ന ദിശ പോലും ശ്രദ്ധിക്കണം, ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും അഭിനേതാവിന്റെ മനസിലൂടെ കടന്നുപോകുന്നത്.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ ചുംബിക്കുന്നത് പോലെയല്ല ഇത്. ഒരു ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കാന്‍ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, എന്നാല്‍ അഭിനേതാക്കള്‍ക്കിടയില്‍ അത്തരം വികാരങ്ങളൊന്നും തന്നെ ഉണ്ടാവില്ല’ സ്വാസിക വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63884/its-not-like-that-kind-of-kiss-swasika-talks-about-intimate-scenes)