---
title: "മകനെ ഒരു നോക്കുകാണാന്‍ നെഞ്ചിടിപ്പോടെ ജയിലിലെത്തി ഷാരൂഖ് ഖാൻ"
english_title: "Shah Rukh Khan meets his son Aryan Khan, who is in jail after being arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6385/shah-rukh-khan-meets-his-son-aryan-khan-who-is-in-jail-after-being-arrested"
published_at: "2021-10-21T15:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617139752a8a9_sharoog.jpg"
keywords: []
---

# മകനെ ഒരു നോക്കുകാണാന്‍ നെഞ്ചിടിപ്പോടെ ജയിലിലെത്തി ഷാരൂഖ് ഖാൻ

> **Lead Summary:**  ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മകൻ ആര്യന്‍ ഖാനെ കാണാൻ ഷാരൂഖ് ഖാൻ. കഴിഞ്ഞദിവസം ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേകത എൻഡിപിഎസ് കോടതി വിധി പറഞ്ഞത്.ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഷാരൂഖിനും കുടുംബത്തിനും ഇത് കനത്ത ആഘാതമാണ് നൽകിയത്.

## Article Content

 ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മകൻ ആര്യന്‍ ഖാനെ കാണാൻ ഷാരൂഖ് ഖാൻ. കഴിഞ്ഞദിവസം ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേകത എൻഡിപിഎസ് കോടതി വിധി പറഞ്ഞത്.ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഷാരൂഖിനും കുടുംബത്തിനും ഇത് കനത്ത ആഘാതമാണ് നൽകിയത്.

പിന്നാലെയാണ് ജയിലിൽ മകനെ കാണാൻ പിതാവ് എത്തിയത് ആര്യനുമായുള്ള ഷാരൂഖിന്റെ കൂടിക്കാഴ്ച ഏകദേശം 18 മിനിറ്റ് വരെ നീണ്ടുനിന്നു. എന്നാൽ ഇരുവരെയുടെയും ഇടയിൽ ഒരു ഗ്ലാസ് കൊണ്ടുള്ള മറ വച്ചിരുന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർകോമിലൂടെയാണ് ഇരുവരും സംസാരിച്ചതെന്നും ഇരുവരും തമ്മിൽ സംസാരിക്കുമ്പോൾ ജയിൽ അധികൃതർ കൂടെ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

മകനെ സന്ദർശിച്ച ശേഷം തിരിച്ചിറങ്ങിയ ഷാരൂഖിനോട് മാധ്യമങ്ങൾ പലവിധ ചോദ്യങ്ങൾ ചോദിച്ചു എങ്കിലും ഒന്നും മിണ്ടാതെ കാറിലേക്ക് കയറി മടങ്ങുകയും ചെയ്തു. 19 ദിവസത്തിന് ശേഷം ആണ് ഷാരൂഖും മകനും നേർക്കുനേർ കാണുന്നത്. ഇടക്ക് വീഡിയോ കോൺഫെറൻസിലൂടെ മകനെ ഷാരൂഖ് കണ്ടതായും റിപ്പോർട്ട് വന്നിരുന്നു . ആര്യന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍.സി.ബി. കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. ഒരു പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ലഹരി ചാറ്റുകള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായതെന്നാണ് സൂചന. വിദേശ ലഹരിമാഫിയയുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കേണ്ടതുണ്ടെന്നും എൻസിബി അറിയിച്ചിരുന്നു.

പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റുകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 3ന് മുംബൈ ക്രൂയിസിൽ നടന്ന പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 7 പേരെ എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നത്. കപ്പലിൽ വെച്ച് ആര്യന്‍ ഖാന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടിയുമായി ചര്‍ച്ച നടത്തിയതായാണ് പുറത്തുവന്ന ചാറ്റുകളില്‍ നിന്ന് അറിയാനാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് ഇടനിലക്കാരുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങളും നേരത്തെ തന്നെ എൻസിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒക്ടോബര്‍ 7 നാണ് ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. മുംബൈയിലെ ആര്‍തര്‍ ജയിലിലായിരുന്നു. ജയിലിൽ ആര്യന് കൌൺസിലിങ് നൽകിയിരുന്നു.  മകനെ ഒരു നോക്കുകാണാന്‍ നെഞ്ചിടിപ്പോടെ ഷാരൂഖ് ഖാൻ ജയിലിലെത്തി

### Related Links & Sources
- [Original Story Source](https://moviemax.in/news/6385/shah-rukh-khan-meets-his-son-aryan-khan-who-is-in-jail-after-being-arrested)