---
title: "പാട്ടിന് അനുസരിച്ച് റോബിന്റെ തോളില്‍ ചായുന്ന ആരതി; വീഡിയോ വൈറൽ "
english_title: "Aarti leaning on Rob's shoulder according to the song; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63811/aarti-leaning-on-robs-shoulder-according-to-the-song-the-video-went-viral"
published_at: "2022-08-24T14:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305eedd7e13d_robin.jpg"
keywords: []
---

# പാട്ടിന് അനുസരിച്ച് റോബിന്റെ തോളില്‍ ചായുന്ന ആരതി; വീഡിയോ വൈറൽ 

> **Lead Summary:** അങ്ങനെ അടുത്ത താര വിവാഹം നടക്കാന്‍ പോവുകയാണ്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഈ ഫെബ്രുവരിയിലാണ്. റോബിന്‍ തന്നെയാണ് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ താനും ആരതിയും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയത്.

## Article Content

അങ്ങനെ അടുത്ത താര വിവാഹം നടക്കാന്‍ പോവുകയാണ്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഈ ഫെബ്രുവരിയിലാണ്. റോബിന്‍ തന്നെയാണ് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ താനും ആരതിയും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയത്.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നപ്പോള്‍ റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി പൊടി. ഇവിടെ വെച്ചാണ് ഇവര്‍ സുഹൃത്തുക്കള്‍ ആയി മാറിയത്.

**

പല അഭിമുഖങ്ങളിലും നിങ്ങള്‍ പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നുവെങ്കിലും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ഈ അടുത്താണ് പ്രണയം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ആരതിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടും റോബിന്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ആരതിക്കൊപ്പമുള്ള പ്രണയാര്‍ദ്രമായ റീലുമായി എത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. മുന്‍പെ വാ എന്ന പാട്ടാണ് ആരതിക്കൊപ്പമുള്ള റീല്‍സിന് ബാഗ്ഗ്രൗണ്ട് സ്‌കോറായി റോബിന്‍ നല്‍കിയിരിക്കുന്നത്.

[https://www.instagram.com/reel/ChnONTHhf5R/?utm_source=ig_embed&ig_rid=6858a855-f997-4c7c-96d2-4707b6aa961b**](https://www.instagram.com/reel/ChnONTHhf5R/?utm_source=ig_embed&ig_rid=6858a855-f997-4c7c-96d2-4707b6aa961b)

പാട്ടിന് അനുസരിച്ച് റോബിന്റെ തോളില്‍ ചായുന്ന ആരതിയേയും വീഡിയോയില്‍ കാണാം. റോബിന്‍ ഇനി സിനിമയിലേക്ക് പ്രവേശിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/63811/aarti-leaning-on-robs-shoulder-according-to-the-song-the-video-went-viral)