സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് വാമിഖ . ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമർശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമർശം.
മുൻപ് ആരാധികയായിരുന്നു എന്നും ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നു എന്നും വാമിഖ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു.കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു.
നടൻ ദിൽജിത് ദോസഞ്ജിൻ്റെ ചില ട്വീറ്റുകൾ വൈറലാവുകയും ചെയ്തു. ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്.
മുൻപ് ഉണ്ടായിരുന്ന ആരാധന ഇപ്പോൾ ലജ്ജിപ്പിക്കുന്നു എന്ന് കുറിച്ച വാമിഖ വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീ ആയി താങ്കൾ അധപതിച്ചത് ഹൃദയഭേദകമാണ് എന്നും കുറിച്ചു. ഇതേ തുടർന്നാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്.
Actress Wamikha Gabby criticizes Bollywood actress Kangana Ranaut. Wamikha referred to Kangana as a woman who spreads hatred