---
title: "നിക് ജൊനാസ് സ്വവർഗാനുരാഗിയോ? മുൻ കാമുകി  പറയുന്നു..."
english_title: "Is Nick Jonas gay? ex girlfriend says…"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63792/is-nick-jonas-gay-ex-girlfriend-says"
published_at: "2022-08-24T13:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e0e84dc9b_priyanka_chopra.jpg"
keywords: []
---

# നിക് ജൊനാസ് സ്വവർഗാനുരാഗിയോ? മുൻ കാമുകി  പറയുന്നു...

> **Lead Summary:** ഗായകനും മുന്‍ കാമുകനുമായ നിക് ജൊനാസിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഗായികയും നടിയുമായ സെലീന ഗോമസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ഗായകനും മുന്‍ കാമുകനുമായ നിക് ജൊനാസിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഗായികയും നടിയുമായ സെലീന ഗോമസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്‌ക്രീം ക്വീൻസ്, കിങ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക് യഥാർഥ ജീവിതത്തിൽ സ്വർഗാനുരാഗിയാണോ എന്നാണ് അഭിമുഖത്തിൽ ഉയര്‍ന്ന ചോദ്യം.

**

ഇതിനു മറുപടിയായി താൻ നിക്കിനെ പ്രണയിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ സ്വവര്‍ഗാനുരാഗിയാണെന്ന തോന്നൽ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സെലീനയുെട മറുപടി.

2008 മുതൽ 2009 വരെ സെലീനയും നിക്കും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു വർഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പല അഭിമുഖങ്ങളിലും സെലീന നിക്കിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. പോപ് താരം മിലി സൈറസുമായും നിക് ജൊനാസ് ഡേറ്റിങ്ങിൽ ആയിരുന്നു.

2018ൽ ആണ് നടി പ്രിയങ്ക ചോപ്രയുമായി നിക് ജൊനാസ് വിവാഹിതനാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ഈ വർഷം ജനുവരിയിൽ ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേല്‍ക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്.

ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' - പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ.

**

സാധാരണ നമ്മളെല്ലാം മൃ​ഗശാല സന്ദർശിക്കാറുണ്ട്. അവിടുത്തെ കാഴ്ച എങ്ങനെ ആയിരിക്കും? നമ്മൾ നമ്മുടെ ഇഷ്ടം പോലെ ഇറങ്ങി നടക്കുകയും പക്ഷികളും മൃ​ഗങ്ങളും എല്ലാം കൂട്ടിലും ആയിരിക്കും അല്ലേ? എന്നാൽ, അങ്ങനെ അല്ലാത്ത മൃ​ഗശാലയും ലോകത്തുണ്ട്.

അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു മൃ​ഗശാലയാണ് അങ്ങ് ചൈനയിലുള്ളത്. അവിടെ ശരിക്കും സന്ദർശകരാണ് കൂടിനകത്താവുക. പകരം മൃ​ഗങ്ങളെല്ലാം തോന്നുംപടി ഇറങ്ങി നടക്കുന്നുണ്ടാവും. അതിൽ സിം​ഹവും കടുവയും ഒക്കെ കാണും. കാണുമ്പോൾ അൽപം പേടി ഒക്കെ തോന്നുമെങ്കിലും സം​ഗതി ​ഗംഭീരൻ അനുഭവം ആകുമെന്നതിൽ സംശയം വേണ്ട.

കൂട്ടിലടച്ച മനുഷ്യരും തോന്നുംപടി നടക്കുന്ന ഈ മൃ​ഗങ്ങളും ഉള്ള മൃ​ഗശാല ചൈനയിലെ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃശാലയാണ്. അവിടെ ചെല്ലുന്ന സന്ദർശകരെ ആദ്യം തന്നെ കൂട്ടിലടയ്ക്കുന്നു. അപ്പോൾ ചുറ്റിലും കടുവയും സിംഹവും കരടിയും ഒക്കെ അടങ്ങുന്ന മൃ​ഗങ്ങൾ കറങ്ങി നടക്കുന്നു.

[https://twitter.com/i/status/1561608087416471552**](https://twitter.com/i/status/1561608087416471552)

ശരിക്കും ഈ കാഴ്ച കണ്ടാൽ നമ്മൾ മൃ​ഗശാലയിൽ പോകുന്നത് പോലെ മൃ​ഗങ്ങൾ നമ്മെ കാണാൻ വന്നിരിക്കയാണ് എന്ന് തോന്നും. കൂടുതൽ നന്നായി മൃ​ഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ കാണുന്നതിന് വേണ്ടിയാണ് മൃ​ഗശാല ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

കൂട്ടിലിരുന്നു കൊണ്ട് സ്വൈരവിഹാരം നടത്തുന്ന മൃ​ഗങ്ങളെ സന്ദർശകർക്ക് കൺനിറയെ കാണാം. വന്യജീവികളെ കൂടിനടുത്തേക്ക് ആകർഷിക്കാനായി മറ്റൊന്ന് ചെയ്യുന്നത് മാംസം കൂടിനടുത്തായി കെട്ടിത്തൂക്കിയിടുകയാണ്.

ഈ മാംസത്തിലേക്ക് ആകർഷിക്കപ്പെട്ട് അത് കഴിക്കാനായി മൃ​ഗങ്ങൾ വരുമ്പോൾ മനുഷ്യർക്ക് അവയെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരവും ലഭിക്കുന്നു. ചില സമയത്താവട്ടെ മൃ​ഗങ്ങൾ മനുഷ്യർ നിൽക്കുന്ന ഈ കൂട്ടിലേക്ക് വലിഞ്ഞു കയറാൻ വരെ ശ്രമിക്കാറുണ്ട്.

> കൂടിന് മുകളിൽ കയറിയിരിക്കുന്ന മൃ​ഗങ്ങളെയും കാണാം. ഈ മൃ​ഗശാലയിൽ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. തൻസു യെഇൻ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്, "ഇത് ഒരു മനുഷ്യ മൃഗശാലയാണ്, അവിടെ മൃഗങ്ങൾക്ക്, കൂടുകളിൽ കഴിയുന്ന അപകടകാരികളായ മനുഷ്യരെ കാണാൻ കഴിയും" എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63792/is-nick-jonas-gay-ex-girlfriend-says)