---
title: "പുത്തൻ ലുക്കിൽ മീരാ ജാസ്മിൻ, ചിത്രങ്ങൾ വൈറൽ "
english_title: "Meera Jasmine in new look, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63667/meera-jasmine-in-new-look-pictures-go-viral"
published_at: "2022-08-23T21:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304fac54a89a_meera_jasmin.jpg"
keywords: []
---

# പുത്തൻ ലുക്കിൽ മീരാ ജാസ്മിൻ, ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് മീരക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചു. മലയാളത്തിലെ തന്നെ മുൻനിര നടിയായി മാറി താരം ഇതിനിടയിൽ.

## Article Content

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് മീരക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചു. മലയാളത്തിലെ തന്നെ മുൻനിര നടിയായി മാറി താരം ഇതിനിടയിൽ.

അങ്ങനെയിരിക്കെ താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ഉണ്ടായി. ഇപ്പോൾ 6 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്. ചിത്രം കുറച്ചു മുൻപ് പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയത്.

ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് താരം തുടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമാണ് മീര ഇപ്പോൾ. പല ഫോട്ടോഷൂട്ടുകളും താരം ചെയ്യുന്നുണ്ട്. ഇതിനെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

അല്പം ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ കൂടുതൽ നിങ്ങൾ ആവുക, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കേണ്ട എന്ന അർത്ഥം വരുന്ന ക്യാപ്ഷൻ ആണ് താരം നൽകിയിട്ടുള്ളത്. എന്തായാലും പങ്കുവെച്ചതിന് പിന്നാലെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63667/meera-jasmine-in-new-look-pictures-go-viral)