ന്യൂയോർക്കിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ന്യൂയോർക്കിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ
2022-08-23T15:09:00 | By Susmitha Surendran

തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടർ അല്ലു അർജുന് അപൂർവ ബഹുമതി. ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചു.

ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. 5 ലക്ഷം ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നത്. സദസ്സിൽ ഇന്ത്യയോടുള്ള ദേശസ്നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്.


പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് 5 ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടന്നു. പ്രിയ താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ജനങ്ങളെത്തിയത്. അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേർന്ന് ഒരു സിഗ്നേച്ചർ മൊമെന്റ് നടത്തി.

ആടിനെ അറുക്കുന്നത് സ്വപ്നം കണ്ട് സ്വന്തം ലിംഗവും വൃഷണവും മുറിച്ച് മാറ്റിയ 47-കാരന്‍!


സ്വപ്നം കാണുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ തുടങ്ങിയാലോ? ഘാനയിലെ ഒരു കര്‍ഷകനാണ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വപ്നം കണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്. സ്വപ്നത്തില്‍ അത്താഴം തയാറാക്കാന്‍ ഭാര്യയെ ഒന്നും സഹായിച്ചതാണ് പുള്ളി പക്ഷെ സംഭവിച്ചത് അതിഭീകരമായ കാര്യവും.

ആടിനെ അറുക്കുന്നത് സ്വപ്നം കണ്ട ഇയാള്‍ സ്വന്തം ലിംഗം മുറിച്ചെടുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ലിംഗവും വൃഷണവും തുന്നിച്ചേര്‍ത്തു. ആറു മാസം കഴിഞ്ഞാല്‍, അയാള്‍ക്ക് സാധാരണ മനുഷ്യരെ പോലെ ഉദ്ധാരണമുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഘാനയിലെ 47 -കാരനായ കോഫി ആത്ത ആണ് സ്വപ്നത്തിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞത്. സെന്‍ട്രല്‍ റീജിയണിലെ അസിന്‍ ഫോസു എന്ന പട്ടണത്തിലാണ് കര്‍ഷകനായ കോഫി ആത്തയും ഭാര്യയും താമസിക്കുന്നത്. ഓഗസ്റ്റ്് 12 വെള്ളിയാഴ്ചയായിരുന്നു ആത്തയുടെ ജീവിത്തിലെ ആ ദുരന്തം.

സംഭവം നടക്കുമ്പോള്‍ ആത്തയുടെ ഭാര്യ അദ്വോവ കോനാട് വീട്ടില്‍ ഉണ്ടായിരുന്നില്ല. വൃഷണത്തിലും വൃഷണ സഞ്ചിയിലും സഹിക്കാന്‍ പറ്റാത്ത വേദന അനുഭവപ്പെട്ടപ്പൊഴാണ് അദ്ദേഹം സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ആത്ത കാണുന്നത് തന്റെ ഒരു കൈയില്‍ ചോരയൊലിക്കുന്ന കത്തിയും മറുകയ്യില്‍ ലിംഗവുമാണ്.

പേടിച്ച് വിറച്ച ആത്ത അലറിക്കരഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും ഞെട്ടി. അയല്‍വാസികള്‍ ഉടന്‍തന്നെ അയാളുടെ ഭാര്യയെ വിവരം അറിയിച്ചു. അയല്‍ക്കാരില്‍ നിന്ന് വിവരമറിഞ്ഞ് പാഞ്ഞെത്തിയ കോനാട് കാണുന്നത് തറയില്‍ ഒരു പാത്രത്തില്‍ മുറിച്ച് വെച്ചിരിക്കുന്ന ലിംഗവും വൃഷണവും അതിന് സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയുമാണ്.

അവര്‍ ഉടന്‍ തന്നെ ഒരു ഡയപര്‍ ഉപയോഗിച്ച് ചോര നില്‍ക്കാന്‍ ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നെ ഉടന്‍തന്നെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം അയാള്‍ മുറിച്ച് വെച്ചിരുന്ന ലിംഗവും. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ആത്തയുടെ വാദം.

താന്‍ കസേരയില്‍ ഇരുന്ന് ഉറങ്ങിപ്പോയന്നും ഉറക്കത്തില്‍ ഭാര്യയെ അത്താഴത്തിന് സഹായിക്കാന്‍ ആടിനെ അറുക്കുന്നത് സ്വപ്നം കണ്ടുവെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതിനിടയില്‍ എപ്പോഴാണ് തന്റെ കയ്യില്‍ കത്തി വന്നതെന്ന് അറിയില്ലെന്ന് ഇയാള്‍ പറയുന്നു.

വൃഷണസഞ്ചിയില്‍ എന്തോ കുത്തിക്കയറുന്നതു പോലുള്ള വേദന അനുഭവപ്പെട്ടപ്പോഴാണത്രേ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. ഏതായാലും ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ ഇയാളുടെ ലിംഗം പൂര്‍വ സ്ഥിതിയില്‍ ആക്കി മാറ്റിയിട്ടുണ്ട്.

Content Highlight: Allu Arjun was the grand marshal in the biggest Indian parade held in New York

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup