---
title: "ആരതി പൊടിയുമായുള്ള വിവാഹം; ആരാധകരോട് തുറന്നുപറഞ്ഞ് റോബിന്‍"
english_title: "Now Rob's reaction to his marriage has gone viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63558/now-robs-reaction-to-his-marriage-has-gone-viral"
published_at: "2022-08-23T13:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304873074d1b_aradhi_podi.jpg"
keywords: []
---

# ആരതി പൊടിയുമായുള്ള വിവാഹം; ആരാധകരോട് തുറന്നുപറഞ്ഞ് റോബിന്‍

> **Lead Summary:** ബിഗ് ബോസ് നാലാം സീസണിലെ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള റോബിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.’പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്, എന്നാല്‍ ഇതുവരെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല.

## Article Content

ബിഗ് ബോസ് നാലാം സീസണിലെ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള റോബിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.’പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്, എന്നാല്‍ ഇതുവരെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല.

പക്ഷെ ഞാന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി’, റോബിന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം വിവാഹവിശേഷം പങ്കുവെച്ചത്.

**

ഫാഷന്‍ ഡിസൈനറും അവതാരകയുമാണ് ആരതി പൊടി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരതിയും റോബിനുമായി നടന്ന അഭിമുഖം ഏറെ വൈറലായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. നിലവില്‍ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിന്‍ രാധാകൃഷ്ണന്‍.

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ അദ്ദേഹം നായകനാകും. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന സിനിമയിലും റോബിന്‍ അഭിനയിക്കുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയ സീരിയല്‍ ആണ് മൗനരാഗം . തെലുങ്ക് സീരിയല്‍ മൗന രാഗത്തിന്റെ റീമേക്ക് ആണ് ഈ പരമ്പര. ഇതിലെ എല്ലാ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ടവര്‍ തന്നെ. ഇതിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് കിരണും കല്യാണിയും. ഇവരെ പോലെ തന്നെ ആരാധകര്‍ ഏറെയാണ് സോണിയ്ക്കും വിക്രത്തിനും. മൗനരാഗത്തില്‍ ജോഡികളായിട്ടാണ് ഇവര്‍ എത്തുന്നത്.

സ്‌ക്രീനിന് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഒന്നിച്ചുള്ള നിരവധി ഫോട്ടോയും വീഡിയോയും താരങ്ങള്‍ പങ്കുവെച്ചു. ഇപ്പോള്‍ കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സോണിയായി എത്തുന്ന ശ്രീ ശ്വേത . നേരത്തെ തന്നെ ഇവരുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു.

ഖന്നയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞത് സോണിയായി എത്തുന്ന ശ്രീ ശ്വേത തന്നെയാണ്. കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് ആണ് ശ്രീശ്വേതയുടെ പോസ്റ്റ്. ‘ഈ വില്ലനുമായി ഞാന്‍ പ്രണയത്തിലാണ്’ എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

ഇവരുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. സ്‌ക്രീനില്‍ ഒന്നിച്ച് തകര്‍ത്ത് അഭിനയിച്ചവര്‍ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/63558/now-robs-reaction-to-his-marriage-has-gone-viral)