ഒടുവില്‍ ആ പ്രണയം വെളിപ്പെടുത്തി നടി ശ്രീ ശ്വേത

ഒടുവില്‍ ആ പ്രണയം വെളിപ്പെടുത്തി നടി ശ്രീ ശ്വേത
2022-08-23T12:33:00 | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ പ്രിയ സീരിയല്‍ ആണ് മൗനരാഗം . തെലുങ്ക് സീരിയല്‍ മൗന രാഗത്തിന്റെ റീമേക്ക് ആണ് ഈ പരമ്പര. ഇതിലെ എല്ലാ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ടവര്‍ തന്നെ. ഇതിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് കിരണും കല്യാണിയും. ഇവരെ പോലെ തന്നെ ആരാധകര്‍ ഏറെയാണ് സോണിയ്ക്കും വിക്രത്തിനും. മൗനരാഗത്തില്‍ ജോഡികളായിട്ടാണ് ഇവര്‍ എത്തുന്നത്.

സ്‌ക്രീനിന് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഒന്നിച്ചുള്ള നിരവധി ഫോട്ടോയും വീഡിയോയും താരങ്ങള്‍ പങ്കുവെച്ചു. ഇപ്പോള്‍ കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സോണിയായി എത്തുന്ന ശ്രീ ശ്വേത . നേരത്തെ തന്നെ ഇവരുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു.


ഖന്നയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞത് സോണിയായി എത്തുന്ന ശ്രീ ശ്വേത തന്നെയാണ്. കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് ആണ് ശ്രീശ്വേതയുടെ പോസ്റ്റ്. ‘ഈ വില്ലനുമായി ഞാന്‍ പ്രണയത്തിലാണ്’ എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

ഇവരുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. സ്‌ക്രീനില്‍ ഒന്നിച്ച് തകര്‍ത്ത് അഭിനയിച്ചവര്‍ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെച്ചു.

ഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി സോനം കപൂർ


കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷ വാർത്ത നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി ഇതിനകം എത്തി. സോനം കപൂറിന്റെ കുടുംബാം​ഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂർ ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 

സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37ാം വയസ്സിലാണ് സോനം കുഞ്ഞിന് നൽകുന്നത്. ഈ പ്രായത്തിൽ അമ്മയാവുമ്പോൾ എടുത്ത മുൻകരുതലുകളെ പറ്റിയും ​ഗർഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ​ഗർഭിണിയാവുന്നത്'.


'ഭർത്താവ് ആനന്ദ് അഹുജ അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയിൽ ഐസൊലേഷനിലായിരുന്നു. ഭർത്താവിനെ ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉടനെ വീഡിയോ കോൾ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും സോനം വ്യക്തമാക്കി. വോ​ഗിനോടാണ് നടിയുടെ പ്രതികരണം 

'​ഗർഭിണിയായ സമയത്ത് ലണ്ടനിൽ കൊവിഡ് കേസുകൾ തുടരെ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരുവേള എനിക്കും പനി വന്നു. ഭയപ്പെട്ടു പോയ ഞാൻ ഉടനെ ​ഗർഭിണിയായിരിക്കെ കൊവിഡ് വന്നാൽ എന്ത് ചെയ്യുമെന്ന് ​ഗൂ​ഗിൾ ചെയ്തു. 'എന്റെ വയറിലും തുടയിലും പ്രൊ​ഗെസ്റ്റെറോൺ ഷോട്ടുകൾ കുത്തിവെക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ശരീരത്തിൽ എല്ലായിടത്തും. കാരണം അമ്മയാവുന്നതിനുള്ള എന്റെ പ്രായം കഴിഞ്ഞിരുന്നു. 32 ന് ശേഷം ​ഗർഭിണിയാവുന്ന സ്ത്രീകളെക്കുറിച്ച് എല്ലാവർക്കും ടെൻഷൻ ആണ്' .


'അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയും. ​ഗർഭകാല പ്രമേഹവും മറ്റും വരുമെന്ന് പറയും. പക്ഷെ ഞാൻ എനിക്കിപ്പോഴും യുവത്വം തോന്നുന്നു. എനിക്ക് എന്റെ അച്ഛന്റെ ജീനാണ് ( അനിൽ കപൂർ). ഞാനിപ്പോഴും ചെറുപ്പമാണ് കാണാൻ. കുഴപ്പമാെന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു സോനം കപൂർ പറഞ്ഞതിങ്ങനെ' .


Content Highlight: Actress Shree Shweta finally revealed that love

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup