---
title: "ഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി  സോനം കപൂർ  "
english_title: "had hormone injections; Sonam Kapoor revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63538/had-hormone-injections-sonam-kapoor-revealed"
published_at: "2022-08-23T12:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630476f321d07_sonam_kapoor.jpg"
keywords: []
---

# ഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി  സോനം കപൂർ  

> **Lead Summary:** കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷ വാർത്ത നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി ഇതിനകം എത്തി. സോനം കപൂറിന്റെ കുടുംബാം​ഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂർ ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 

## Article Content

കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷ വാർത്ത നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി ഇതിനകം എത്തി. സോനം കപൂറിന്റെ കുടുംബാം​ഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂർ ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 

സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37ാം വയസ്സിലാണ് സോനം കുഞ്ഞിന് നൽകുന്നത്. ഈ പ്രായത്തിൽ അമ്മയാവുമ്പോൾ എടുത്ത മുൻകരുതലുകളെ പറ്റിയും ​ഗർഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ​ഗർഭിണിയാവുന്നത്'.

'ഭർത്താവ് ആനന്ദ് അഹുജ അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയിൽ ഐസൊലേഷനിലായിരുന്നു. ഭർത്താവിനെ ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉടനെ വീഡിയോ കോൾ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും സോനം വ്യക്തമാക്കി. വോ​ഗിനോടാണ് നടിയുടെ പ്രതികരണം 

'​ഗർഭിണിയായ സമയത്ത് ലണ്ടനിൽ കൊവിഡ് കേസുകൾ തുടരെ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരുവേള എനിക്കും പനി വന്നു. ഭയപ്പെട്ടു പോയ ഞാൻ ഉടനെ ​ഗർഭിണിയായിരിക്കെ കൊവിഡ് വന്നാൽ എന്ത് ചെയ്യുമെന്ന് ​ഗൂ​ഗിൾ ചെയ്തു. 'എന്റെ വയറിലും തുടയിലും പ്രൊ​ഗെസ്റ്റെറോൺ ഷോട്ടുകൾ കുത്തിവെക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ശരീരത്തിൽ എല്ലായിടത്തും. കാരണം അമ്മയാവുന്നതിനുള്ള എന്റെ പ്രായം കഴിഞ്ഞിരുന്നു. 32 ന് ശേഷം ​ഗർഭിണിയാവുന്ന സ്ത്രീകളെക്കുറിച്ച് എല്ലാവർക്കും ടെൻഷൻ ആണ്' .

'അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയും. ​ഗർഭകാല പ്രമേഹവും മറ്റും വരുമെന്ന് പറയും. പക്ഷെ ഞാൻ എനിക്കിപ്പോഴും യുവത്വം തോന്നുന്നു. എനിക്ക് എന്റെ അച്ഛന്റെ ജീനാണ് ( അനിൽ കപൂർ). ഞാനിപ്പോഴും ചെറുപ്പമാണ് കാണാൻ. കുഴപ്പമാെന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു സോനം കപൂർ പറഞ്ഞതിങ്ങനെ' .

### Related Links & Sources
- [Original Story Source](https://moviemax.in/news/63538/had-hormone-injections-sonam-kapoor-revealed)