---
title: "ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുല്‍ഖര്‍"
english_title: "Dulquer launched a new scheme for differently-abled children"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63526/dulquer-launched-a-new-scheme-for-differently-abled-children"
published_at: "2022-08-23T11:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63046f124d573_dulqar.jpg"
keywords: []
---

# ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുല്‍ഖര്‍

> **Lead Summary:** ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍കളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’ എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്.

## Article Content

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍കളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’ എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്.

കേരളത്തിലുള്ള എല്ലാ സ്‌കൂളുകളിലും ഇത് എത്തിക്കാനാണ് പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫിംഗര്‍ ഡാന്‍സ് സഹായകരമാണ്.

കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് കുട്ടികള്‍ക്കായി ഫിംഗര്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വേഫെറര്‍ ഫിലിംസ് രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് ഈ പദ്ധതി. ഫിംഗര്‍ ഡാന്‍സ് കേരളത്തില്‍ അധികം പ്രചാരമില്ലാത്ത കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്.

കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്കാണ് ഫിംഗര്‍ ഡാന്‍സ് എത്തിക്കുക. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി ഹെഡ് ഡോ. സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/63526/dulquer-launched-a-new-scheme-for-differently-abled-children)