'നിലപാടുകളുടെ രാജാക്കന്മാർ' പൃഥ്വിക്കൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് കമന്റ് പൂരം

'നിലപാടുകളുടെ രാജാക്കന്മാർ' പൃഥ്വിക്കൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് കമന്റ് പൂരം
2022-08-23T09:15:00 | By Vyshnavy Rajan

ടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിൽ എടുത്ത ചിത്രമാണ് മന്ത്രി പങ്കുവച്ചത്.

ഹൃദയ ചിഹ്നത്തോടൊപ്പം ആയിരുന്നു റിയാസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി.

'കേരളത്തിന്റെ ഭാവി നായകന്മാർ, യുവ സാംസ്കാരികവും രാഷ്ട്രീയവും ഒന്നിച്ചപ്പോൾ ! സിനിമയിലും നിലപാട് ഉറപ്പിച്ച നടൻ , ടൂറിസം ഉണർവേകിയ നായകൻ, മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ,


നിലപാടുകളുടെ രാജാക്കന്മാർ...പ്രിയപ്പെട്ടവർ, അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസ്സിൽ സ്ഥാനമുറപ്പിച്ച റിയാസ്ക്കയും ഏറെ ഇഷ്ടം, ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥമായി നിർവഹിക്കുന്ന രണ്ട് നക്ഷത്രങ്ങൾ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസമായിരുന്നു കിഴക്കേക്കോട്ടയിലെ ആകാശപ്പാതയുടെ ഉദ്ഘാടനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി പോയിന്‍റ് തുറന്ന് നൽകിയ നടൻ പൃഥ്വിരാജായിരുന്നു.

4 കോടി രൂപ ചെലവിൽ 104 മീറ്റര്‍ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവര്‍ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് മാറ്റ് കൂട്ടുന്നു.


ഉദ്ഘാടന വേളയിൽ പൃഥ്വിരാജ് തന്റെ ജന്മനാടിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് കയ്യടി നേടി. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ടെന്നും ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണ് ഞാൻ. സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ എന്നെ ഉള്ളൂ. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Comment full on Muhammad Riaz's post with Prithvi when 'Youth culture and politics came together'

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup