---
title: "ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയെ തിരിച്ചറിയാൻ സാധിക്കുമോ?"
english_title: "Can you identify the little baby in the picture?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63458/can-you-identify-the-little-baby-in-the-picture"
published_at: "2022-08-22T22:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303b43569e28_priyanka.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയെ തിരിച്ചറിയാൻ സാധിക്കുമോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. മിക്ക സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. 

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. മിക്ക സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. 

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. പിതാവിന്റെ കയ്യിലിരിക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാമോ? .

ബോളിവുഡിലും ഹോളിവുഡിലും പ്രശസ്തയായ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ ഉള്ളത്. ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടിമാരിൽ ഒരാളുമാണ് താരം.

ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന് ഏതാണ്ട് 500 കോടി രൂപയിൽ അധികം ആസ്തിയുണ്ട്. 2021ൽ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ വിരാട് കോലിക്ക് ഒപ്പം പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു.

ഈ പട്ടികയിൽ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പ്രമോഷണൽ പോസ്റ്റിനും ഏതാണ്ട് മൂന്ന് കോടി രൂപ താരത്തിന് ലഭിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു. എന്തായാലും പുതിയ ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പിതാവായ അശോക് ചോപ്രയ്ക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63458/can-you-identify-the-little-baby-in-the-picture)