---
title: "ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു."
english_title: "Filmmaker Visakh Subramaniam is getting married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63438/filmmaker-visakh-subramaniam-is-getting-married"
published_at: "2022-08-22T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63039fdc628ba_hridayam_team.jpg"
keywords: []
---

# ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു.

> **Lead Summary:** ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം.

## Article Content

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം.

വിശാഖിന്‍റെ നിര്‍മ്മാണത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹൃദയത്തിന്‍റെ അണിയറക്കാരില്‍ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്.

പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‍തു.

ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോസ് ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്.

അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63438/filmmaker-visakh-subramaniam-is-getting-married)