---
title: "അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നില്ല: വെളിപ്പെടുത്തി  ഹരിശ്രീ അശോകന്‍"
english_title: "Actor Harishree Ashokan shares his childhood experiences."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63397/actor-harishree-ashokan-shares-his-childhood-experiences"
published_at: "2022-08-22T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63035f51e81c4_harisree_ashokan.jpg"
keywords: []
---

# അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നില്ല: വെളിപ്പെടുത്തി  ഹരിശ്രീ അശോകന്‍

> **Lead Summary:** കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ഹരിശ്രീ അശോകന്‍. കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. അന്ന പശപ്പാത്രം ചുമക്കലാണ് പ്രധാന പണി.

## Article Content

കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ഹരിശ്രീ അശോകന്‍. കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. അന്ന പശപ്പാത്രം ചുമക്കലാണ് പ്രധാന പണി.

അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും. വിശപ്പ് സഹിക്കാന്‍ വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും.

**

തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്.

എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ എത്തിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

അബദ്ധം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും പറ്റുമോ ആളുകൾക്ക് അബദ്ധം. സ്വന്തം വിവാഹത്തിനായി അടിക്കുന്ന ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക് വെച്ചാൽ എന്തായിരിക്കും അവസ്ഥ. അതിനുമാത്രം തൊലിക്കട്ടി ഉള്ളവരൊക്കെ ഉണ്ടോ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം ഉണ്ട് എന്ന് തന്നെയാണ്.

വധു തന്നെയാണ് സ്വന്തം വിവാഹ ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക് വെച്ച് പുലിവാല് പിടിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. തമാശയ്ക്കാണ് വിവാഹ ക്ഷണക്കത്തിൽ വധു പോൺ സൈറ്റിന്റെ ലിങ്ക് വച്ചത്.

പക്ഷേ, കളി കാര്യമായി. കാർഡ് പ്രിന്റ് അടിച്ചു വന്ന് അതിഥികളുടെ കയ്യിൽ കിട്ടിക്കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് യുവതി ഓർക്കുന്നത്. ഒടുവിൽ ടിക് ടോക് വീഡിയോയിൽ ക്ഷമാപണവുമായി എത്തി യുവതി. സംഭവം ഇങ്ങനെയാണ് @squidward.tentacles എന്ന ടിക് ടോക് ഐഡി ഉപയോഗിക്കുന്ന യുവതിക്കാണ് അബദ്ധം പറ്റിയത്.

വിവാഹം തീരുമാനിച്ചതിനുശേഷം എല്ലാം നല്ല വെറൈറ്റിയായി ചെയ്യണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. അങ്ങനെ വിവാഹ വിശേഷങ്ങൾ പങ്കിടുന്നതിനായി വിവാഹത്തിനു മുമ്പ് തന്നെ ഒരു വെഡിങ് വെബ്സൈറ്റ് ഡിസൈൻ ചെയ്യാൻ യുവതി തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തിൽ ഈ വെബ്സൈറ്റിന്റെ ലിങ്ക് വെക്കാൻ ആയിരുന്നു പദ്ധതി.

പക്ഷേ, വെബ്സൈറ്റ് ഉണ്ടാക്കുന്നതിനു മുമ്പ് വിവാഹ ക്ഷണക്കത്തിന് ആവശ്യമായ കാര്യങ്ങൾ എഴുതി തയ്യാറാക്കി. അപ്പോൾ ഒരു തമാശയ്ക്കാണ് യുവതി വെഡിങ് വെബ്സൈറ്റിന്റെ ലിങ്ക് വയ്ക്കേണ്ട സ്ഥാനത്ത് കൂടുതൽ വിവരങ്ങൾക്ക് പോൺസൈറ്റിന്റെ ലിങ്ക് വെച്ചത്. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അങ്ങനെ ഒരു കാര്യം ചെയ്ത് വെച്ചത് യുവതി മറന്നു പോയി.

തിരക്കിനിടയിൽ ആരോ കാർഡ് പ്രിൻറ് അടിക്കാൻ കൊടുത്തു. മറ്റൊരു രസകരമായ കാര്യം കാർഡ് പ്രിന്റ് അടിച്ചു വരുന്നത് വരെ ആരും അതിൽ എഴുതിയിരിക്കുന്നത് എന്താണ് എന്ന് വായിച്ചു നോക്കിയില്ല എന്നതാണ് സത്യം. ഏതായാലും കാർഡ് അതിഥികളുടെ കയ്യിലും കിട്ടിയതിനുശേഷം ആണ് യുവതി താൻ ചെയ്തു വച്ച ആന മണ്ടത്തരത്തെ കുറിച്ച് ഓർക്കുന്നത്.

ഉടൻതന്നെ അമ്മയോടും ബന്ധുക്കളോടും ക്ഷമാപണവുമായി ടിക് ടോക് -ൽ പ്രത്യക്ഷപ്പെട്ടു യുവതി. തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് പറഞ്ഞ് ക്ഷമാപണം നടത്തി. ഏതായാലും സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല യുവതിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നല്ല വെറൈറ്റിയുമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63397/actor-harishree-ashokan-shares-his-childhood-experiences)