---
title: "വിവാഹ ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക്; പുലിവാലു പിടിച്ചു വധു"
english_title: "Pon site link in wedding invitation; The incident goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63390/pon-site-link-in-wedding-invitation-the-incident-goes-viral"
published_at: "2022-08-22T15:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630358b0c44ec_viral.jpg"
keywords: []
---

# വിവാഹ ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക്; പുലിവാലു പിടിച്ചു വധു

> **Lead Summary:** അബദ്ധം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും പറ്റുമോ ആളുകൾക്ക് അബദ്ധം. സ്വന്തം വിവാഹത്തിനായി അടിക്കുന്ന ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക് വെച്ചാൽ എന്തായിരിക്കും അവസ്ഥ. അതിനുമാത്രം തൊലിക്കട്ടി ഉള്ളവരൊക്കെ ഉണ്ടോ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം ഉണ്ട് എന്ന് തന്നെയാണ്.

## Article Content

അബദ്ധം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും പറ്റുമോ ആളുകൾക്ക് അബദ്ധം. സ്വന്തം വിവാഹത്തിനായി അടിക്കുന്ന ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക് വെച്ചാൽ എന്തായിരിക്കും അവസ്ഥ. അതിനുമാത്രം തൊലിക്കട്ടി ഉള്ളവരൊക്കെ ഉണ്ടോ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം ഉണ്ട് എന്ന് തന്നെയാണ്.

വധു തന്നെയാണ് സ്വന്തം വിവാഹ ക്ഷണക്കത്തിൽ പോൺ സൈറ്റിന്റെ ലിങ്ക് വെച്ച് പുലിവാല് പിടിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. തമാശയ്ക്കാണ് വിവാഹ ക്ഷണക്കത്തിൽ വധു പോൺ സൈറ്റിന്റെ ലിങ്ക് വച്ചത്.

പക്ഷേ, കളി കാര്യമായി. കാർഡ് പ്രിന്റ് അടിച്ചു വന്ന് അതിഥികളുടെ കയ്യിൽ കിട്ടിക്കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് യുവതി ഓർക്കുന്നത്. ഒടുവിൽ ടിക് ടോക് വീഡിയോയിൽ ക്ഷമാപണവുമായി എത്തി യുവതി. സംഭവം ഇങ്ങനെയാണ് @squidward.tentacles എന്ന ടിക് ടോക് ഐഡി ഉപയോഗിക്കുന്ന യുവതിക്കാണ് അബദ്ധം പറ്റിയത്.

വിവാഹം തീരുമാനിച്ചതിനുശേഷം എല്ലാം നല്ല വെറൈറ്റിയായി ചെയ്യണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. അങ്ങനെ വിവാഹ വിശേഷങ്ങൾ പങ്കിടുന്നതിനായി വിവാഹത്തിനു മുമ്പ് തന്നെ ഒരു വെഡിങ് വെബ്സൈറ്റ് ഡിസൈൻ ചെയ്യാൻ യുവതി തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തിൽ ഈ വെബ്സൈറ്റിന്റെ ലിങ്ക് വെക്കാൻ ആയിരുന്നു പദ്ധതി.

പക്ഷേ, വെബ്സൈറ്റ് ഉണ്ടാക്കുന്നതിനു മുമ്പ് വിവാഹ ക്ഷണക്കത്തിന് ആവശ്യമായ കാര്യങ്ങൾ എഴുതി തയ്യാറാക്കി. അപ്പോൾ ഒരു തമാശയ്ക്കാണ് യുവതി വെഡിങ് വെബ്സൈറ്റിന്റെ ലിങ്ക് വയ്ക്കേണ്ട സ്ഥാനത്ത് കൂടുതൽ വിവരങ്ങൾക്ക് പോൺസൈറ്റിന്റെ ലിങ്ക് വെച്ചത്. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അങ്ങനെ ഒരു കാര്യം ചെയ്ത് വെച്ചത് യുവതി മറന്നു പോയി.

തിരക്കിനിടയിൽ ആരോ കാർഡ് പ്രിൻറ് അടിക്കാൻ കൊടുത്തു. മറ്റൊരു രസകരമായ കാര്യം കാർഡ് പ്രിന്റ് അടിച്ചു വരുന്നത് വരെ ആരും അതിൽ എഴുതിയിരിക്കുന്നത് എന്താണ് എന്ന് വായിച്ചു നോക്കിയില്ല എന്നതാണ് സത്യം. ഏതായാലും കാർഡ് അതിഥികളുടെ കയ്യിലും കിട്ടിയതിനുശേഷം ആണ് യുവതി താൻ ചെയ്തു വച്ച ആന മണ്ടത്തരത്തെ കുറിച്ച് ഓർക്കുന്നത്.

ഉടൻതന്നെ അമ്മയോടും ബന്ധുക്കളോടും ക്ഷമാപണവുമായി ടിക് ടോക് -ൽ പ്രത്യക്ഷപ്പെട്ടു യുവതി. തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് പറഞ്ഞ് ക്ഷമാപണം നടത്തി. ഏതായാലും സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല യുവതിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നല്ല വെറൈറ്റിയുമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63390/pon-site-link-in-wedding-invitation-the-incident-goes-viral)