ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റിൽ 'നായാട്ട്'

 ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റിൽ 'നായാട്ട്'
Oct 21, 2021 12:13 PM | By Susmitha Surendran

ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുകയാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് മലയാളത്തില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, ബോളിവുഡിൽ നിന്ന് വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്‍റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്. 15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.

ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

ഷാഹി കബീറിന്‍റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത " നായാട്ട് " പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല. 2019ല്‍ ഗള്ളി ബോയ്, 2018ല്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്, 2017ല്‍ ന്യൂട്ടണ്‍, 2016ല്‍ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എന്‍ട്രികളായി അയക്കപ്പെട്ടത്. വാർത്ത പ്രചരണം എ എസ് ദിനേശ്.


'Hunt' on India's Oscar entry shortlist

Next TV

Related Stories
#midhunramesh | ഇതാരാ താരാദാസോ? വിവാഹ നിശ്ചയ പോസ്റ്റ് കണ്ട് മിഥുനോട് ആരാധകർ, ലക്ഷ്മിയുടെ സൗന്ദര്യത്തിന് പുകഴ്ത്തൽ

Apr 20, 2024 05:32 PM

#midhunramesh | ഇതാരാ താരാദാസോ? വിവാഹ നിശ്ചയ പോസ്റ്റ് കണ്ട് മിഥുനോട് ആരാധകർ, ലക്ഷ്മിയുടെ സൗന്ദര്യത്തിന് പുകഴ്ത്തൽ

നടിയും അവതാരകയുമെല്ലാമായ ലക്ഷ്മിയാണ് മിഥുന്റെ ഭാര്യ. അവതാരകയായി ലക്ഷ്മി അത്ര സജീവമല്ലെങ്കിലും അറിയപ്പെടുന്ന യുട്യൂബറാണ്...

Read More >>
#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

Apr 20, 2024 12:33 PM

#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

സ്വർണവും പണവും മോഷണം പോയി. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു...

Read More >>
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
Top Stories