---
title: "പുതിയ വാഹനം സ്വന്തമാക്കി മല്ലിക സുകുമാരൻ"
english_title: "Mallika Sukumaran owns a new vehicle."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63306/mallika-sukumaran-owns-a-new-vehicle"
published_at: "2022-08-22T11:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63031a88615db_mallika.jpg"
keywords: []
---

# പുതിയ വാഹനം സ്വന്തമാക്കി മല്ലിക സുകുമാരൻ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ കുടുംബത്തെ മലയാളികൾക്ക് നന്നായി അറിയുകയും ചെയ്യാം. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ഉള്ളത്. മല്ലികയെ ഒരു വലിയ ബഹുമാനത്തോടെ ആയിരിക്കും മലയാളികൾ കാണുന്നത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ കുടുംബത്തെ മലയാളികൾക്ക് നന്നായി അറിയുകയും ചെയ്യാം. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ഉള്ളത്. മല്ലികയെ ഒരു വലിയ ബഹുമാനത്തോടെ ആയിരിക്കും മലയാളികൾ കാണുന്നത്.

ഇപ്പോഴിതാ താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. എംജി ഹെക്ടർ എന്ന വാഹനമാണ് മല്ലിക സ്വന്തമാക്കിയിരിക്കുന്നത്. മല്ലികയുടെ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും വാഹനപ്രേമികൾ ആണ്. ഇവരുടെ കൈയിൽ വാഹനങ്ങളുടെ കളക്ഷൻ തന്നെയുണ്ട് എന്ന് പറയാം. അതിനിടയിലാണ് ഇപ്പോൾ മല്ലികയും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

**

തൻറെ ഭംഗി ആ വാഹനത്തിനു ഉണ്ട് എന്ന് തോന്നി എന്ന് തമാശ രൂപേണ മല്ലിക പറഞ്ഞു. കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെയും കൊണ്ട് വാഹനത്തിൽ കറങ്ങി അടിക്കണം എന്നും താരം പറയുന്നു. പൃഥ്വിരാജും സുപ്രീം നേരത്തെ വന്ന വാഹനം കണ്ടിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ഇന്ദ്രജിത്താണ് തന്നെയും കൊണ്ട് വാഹനം എടുത്ത് ടെസ്റ്റ് ഡ്രൈവിന് പോയത്. വാഹനം എടുത്തതിന്റെ ചിത്രങ്ങൾ മക്കൾക്ക് അയച്ചുകൊടുക്കണം എന്നും താരം കൂട്ടിച്ചേർക്കുന്നു.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് താൻ വണ്ടിയിൽ ആദ്യം പോകുന്നത് എന്നും മല്ലിക പറഞ്ഞു. ഓണത്തിന് എല്ലാവരും തിരുവനന്തപുരത്ത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

​ ഗ്ലാമർ റോളുകളെപ്പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയാണ് സംയുക്ത മറുപടി നൽകുന്നത്. ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല.

സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.

ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റ് ചെയ്യുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണെന്നും.

അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ പിന്നീട് തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63306/mallika-sukumaran-owns-a-new-vehicle)