---
title: "വിവാഹ വാർഷികത്തിൽ സൈക്കിൾ റൈഡുമായി ഫഹദും നസ്രിയയും"
english_title: "Fahad and Nazriya with a bicycle ride on their wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63177/fahad-and-nazriya-with-a-bicycle-ride-on-their-wedding-anniversary"
published_at: "2022-08-21T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301facb2cd50_nasriya.jpg"
keywords: []
---

# വിവാഹ വാർഷികത്തിൽ സൈക്കിൾ റൈഡുമായി ഫഹദും നസ്രിയയും

> **Lead Summary:** മലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും.

## Article Content

മലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നസ്രിയ പങ്കുവെച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഫഹദും നസ്രിയയും സൈക്കിൾ റൈഡ് നടത്തുന്നതാണ് വീഡിയോ.

**

> "ശരി....ഭ്രാന്തിന്റെ മറ്റൊരു വർഷം...8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്", എന്നാണ് വീഡിയോ പങ്കുവെച്ച് നസ്രിയ കുറിച്ചത്. ഹാപ്പി ആനിവേഴ്സറി ​ഗയ്സ് എന്നാണ് ഫഹദിന്റെ അനുജൻ ഫർഹാൻ കമന്റ് ചെയ്തിരിക്കുന്നത്.

[https://www.instagram.com/reel/ChgtrhFj9HH/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/ChgtrhFj9HH/?utm_source=ig_embed&utm_campaign=loading)

2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം.

വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു.

'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാനിയായിരുന്നു നായകൻ. വിവേക് അത്രേയ സംവിധാനം ചെയ്‍ത 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്‍തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63177/fahad-and-nazriya-with-a-bicycle-ride-on-their-wedding-anniversary)