---
title: "തൃഷ രാഷ്ട്രീയത്തിലേക്കോ ? നടിയുടെ അമ്മയുടെ മറുപടി ഇങ്ങനെ"
english_title: "Trisha to politics? Here is the answer of the actress' mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63138/trisha-to-politics-here-is-the-answer-of-the-actress-mother"
published_at: "2022-08-21T11:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301ce53de24e_thrisha.jpg"
keywords: []
---

# തൃഷ രാഷ്ട്രീയത്തിലേക്കോ ? നടിയുടെ അമ്മയുടെ മറുപടി ഇങ്ങനെ

> **Lead Summary:** രണ്ട് ദിവസം മുൻപാണ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. തമിഴ് മാധ്യമങ്ങളായിരുന്നു ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

## Article Content

രണ്ട് ദിവസം മുൻപാണ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. തമിഴ് മാധ്യമങ്ങളായിരുന്നു ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും തൃഷ വരികയെന്നും ദേശീയ പാർട്ടിയായ കോൺ​ഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളിൽ പ്രതിരകരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ.

**

തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത നിഷേധിച്ച നടിയുടെ അമ്മ ആ വാർത്തകൾ അഭ്യൂഹങ്ങളാണെന്ന് അവകാശപ്പെട്ടു.

തൃഷയ്ക്ക് രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹമില്ലെന്നും നടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‌ ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തൃഷയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.

**

യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. അതുകൊണ്ടുതന്നെ, വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്.

ഇപ്പോഴിതാ ഒരു നായയുടെ അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിസ ഡെലിവറി നടത്തുന്ന ഒരു യുവാവിനെ പിന്തുടരുന്ന നായയുടെ വീഡിയോ ആണിത്.

യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായയും ഇയാൾക്കൊപ്പമുണ്ട്. യുവാവ് പാഴ്സൽ നൽകി വരുന്നതുവരെ ജാക്ക് സ്കൂട്ടറിനരികിൽ തന്നെ കാത്തു നിൽക്കും.

[https://www.instagram.com/reel/Cgr7GXYBcGY/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/Cgr7GXYBcGY/?utm_source=ig_embed&utm_campaign=loading)

യുവാവ് തിരികെയെത്തുമ്പോള്‍ ജാക്കും സ്കൂട്ടറില്‍ കയറി ഇരിക്കും. സ്കൂട്ടർ സ്റ്റാർട്ടാക്കി അടുത്ത സ്ഥലത്തേയ്ക്ക് യുവാവ് യാത്ര തിരിക്കുമ്പോൾ ജാക്കും ഇയാള്‍ക്കാപ്പം ഉണ്ടാകും.

ഇതാണ് യഥാർഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീൻബാഗ് ജെആർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഇതുവരെ വീഡിയോ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63138/trisha-to-politics-here-is-the-answer-of-the-actress-mother)