---
title: "യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ"
english_title: "Dog joins young man's pizza delivery; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63135/dog-joins-young-mans-pizza-delivery-the-video-went-viral"
published_at: "2022-08-21T11:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301cc93eadf1_viral.jpg"
keywords: []
---

# യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ

> **Lead Summary:** യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. അതുകൊണ്ടുതന്നെ, വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്.

## Article Content

യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. അതുകൊണ്ടുതന്നെ, വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്.

ഇപ്പോഴിതാ ഒരു നായയുടെ അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിസ ഡെലിവറി നടത്തുന്ന ഒരു യുവാവിനെ പിന്തുടരുന്ന നായയുടെ വീഡിയോ ആണിത്.

യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായയും ഇയാൾക്കൊപ്പമുണ്ട്. യുവാവ് പാഴ്സൽ നൽകി വരുന്നതുവരെ ജാക്ക് സ്കൂട്ടറിനരികിൽ തന്നെ കാത്തു നിൽക്കും.

[**https://www.instagram.com/reel/Cgr7GXYBcGY/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/Cgr7GXYBcGY/?utm_source=ig_embed&utm_campaign=loading)

യുവാവ് തിരികെയെത്തുമ്പോള്‍ ജാക്കും സ്കൂട്ടറില്‍ കയറി ഇരിക്കും. സ്കൂട്ടർ സ്റ്റാർട്ടാക്കി അടുത്ത സ്ഥലത്തേയ്ക്ക് യുവാവ് യാത്ര തിരിക്കുമ്പോൾ ജാക്കും ഇയാള്‍ക്കാപ്പം ഉണ്ടാകും.

ഇതാണ് യഥാർഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീൻബാഗ് ജെആർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഇതുവരെ വീഡിയോ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63135/dog-joins-young-mans-pizza-delivery-the-video-went-viral)