ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് ഉറുഫി ജാവേദ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. വസ്ത്രധാരണത്തിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്ന താരം കൂടിയാണ് ഇവർ. ഇവരുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറാറുണ്ട്.
അതേസമയം നിരവധി വിമർശകരും ഉണ്ട് താരത്തിന്. നിരവധി തവണ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്. ഒരുപാട് തവണ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

അതിനെല്ലാം തന്നെ തക്ക മറുപടി നൽകി താരം തന്നെ രംഗത്തെത്താറുണ്ട്. അടുത്തിടെ താരത്തിനെതിരെ വന്ന ഒരു കമൻറ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു ഗ്ലാമർ ആയിട്ടുള്ള വസ്ത്രം ധരിച്ചപ്പോൾ ആയിരുന്നു താരത്തിനെതിരെ ഈ കമൻറ് വന്നത്. ഇവളെ കല്ലെറിയണം എന്നായിരുന്നു കമൻറ്.
“ആ കമൻറ് ആണ് ഇങ്ങനെ ചെയ്യുവാൻ എനിക്ക് പ്രചോദനം നൽകിയത്. എന്നെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ആ കമൻറ് ഇട്ട വ്യക്തിയെ പറയാം” – ഇതായിരുന്നു ഉറുഫി ജാവേദ് നൽകിയ മറുപടി. കല്ലുകൊണ്ട് ഒരു പുതിയ വസ്ത്രം നിർമ്മിച്ചുകൊണ്ട് ആയിരുന്നു താരം പ്രതിഷേധം അറിയിച്ചത്.

ഒരു ടീഷർട്ട് ആദ്യം ധരിക്കുകയും പിന്നീട് അതിനു മുകളിൽ കല്ലുകൾ വെച്ച് പതിപ്പിക്കുകയും ആയിരുന്നു താരം ചെയ്തത്. കല്ലുകൊണ്ട് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
നിരവധി ആരാധകരാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണം എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ചാൽ നല്ല കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വരുമോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തിനാണ് നമ്മളുടെ മഹത്തായ ഭാരതീയ സംസ്കാരത്തെ ഇങ്ങനെ അപമാനിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ ചോദിക്കുന്നത്.
Content Highlight: The new picture shared by Urufi Javed is going viral


































