---
title: "മോഹന്‍ലാലിന്‍റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി - വൈറലായി ചിത്രങ്ങൾ "
english_title: "Mammootty arrives at Mohanlal's new house - pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63100/mammootty-arrives-at-mohanlals-new-house-pictures-go-viral"
published_at: "2022-08-21T09:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301a850e8d2d_mammootty.jpg"
keywords: []
---

# മോഹന്‍ലാലിന്‍റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി - വൈറലായി ചിത്രങ്ങൾ 

> **Lead Summary:** **ബി**ഗ് സ്ക്രീനിലെ പ്രധാന എതിരാളിയെന്ന് ആരാധകര്‍ കണക്കാക്കുമ്പോഴും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയിലുള്ള ബന്ധം ആഴമേറിയതാണ്. നാല് പതിറ്റാണ്ടിന്‍റെ സമാന്തര സഞ്ചാരത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പ്രേരണയും ഊര്‍ജ്ജവുമായിരുന്നു.

## Article Content

**ബി**ഗ് സ്ക്രീനിലെ പ്രധാന എതിരാളിയെന്ന് ആരാധകര്‍ കണക്കാക്കുമ്പോഴും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയിലുള്ള ബന്ധം ആഴമേറിയതാണ്. നാല് പതിറ്റാണ്ടിന്‍റെ സമാന്തര സഞ്ചാരത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പ്രേരണയും ഊര്‍ജ്ജവുമായിരുന്നു.

ഇരുവരും പലപ്പോഴും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പുതിയ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

മോഹന്‍ലാലിന്‍റെ എറണാകുളത്തെ പുതിയ ഫ്ലാറ്റില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്‍തു.

ഇച്ചാക്ക എന്നു മാത്രമാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ഒപ്പം ഒരു സ്മൈലിയും. ലാലിന്‍റെ പുതിയ വീട്ടില്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകള്‍. പൃഥ്വിരാജ് അടക്കമുള്ള നിരവധി സഹപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റ് നേരത്തെ സന്ദര്‍ശിച്ചിരുന്നു.

പെട്ടെന്ന് ഒരു ദിവസം നിങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തുകൂടി ഒരു പ്രധാന പാത നിര്‍മ്മിക്കാന്‍ പോവുകയാണന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും? വീട് ഉപക്ഷേിച്ച് പോകുമോ അതോ വീട് തകര്‍ത്ത് കളയുമോ?

ഇനി ഇതു രണ്ടുമല്ല വീട് വിട്ടുകൊടുക്കാതിരിക്കാന്‍ സമരം ചെയ്യുമോ? ഉത്തരം എന്തു തന്നെയായാലും പതിയെ ആലോചിച്ച് പറഞ്ഞാല്‍ മതി.

അതിനുമുന്‍പ് സമാനമായ അനുഭവം ഉണ്ടായപ്പോള്‍ പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ചെയ്തത് എന്താണന്ന് അറിയണ്ടേ? സംഭവം ഇത്തിരി കടുപ്പമാണ് പക്ഷെ ആളുടെ ധൈര്യം സമ്മതിച്ചേ മതിയാകൂ.

സംഗ്രൂരിലെ റോഷന്‍വാല ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ആണ് സുഖ് വീന്ദര്‍ സിംഗ് സുഖി. സ്വന്തമായി ഒരു വീട് എന്നുള്ളത് സുഖ് വീന്ദര്‍ സിംഗിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു.

ഒടുവില്‍ തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ച് കൃഷിയിടത്തിനോട് ചേര്‍ന്ന് അദ്ദേഹം ഒരു ഇരു നില വീട് പണിതു. രണ്ട് വര്‍ഷം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചിലവായത് 1.5 കോടി രൂപയും. വീട് നിര്‍മ്മാണം പൂര്‍ത്തിയായി സന്തോഷപൂര്‍വം കഴിയവേയാണ് ആ അറിയിപ്പ് സുഖ് വീന്ദര്‍ സിംഗിനെ തേടിയെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി -അമൃത്സര്‍ -കത്ര എക്സ്പ്രസ് വേയുടെ വഴിയിലാണ് വീടിരിക്കുന്നത്. അതിനാല്‍ നഷ്ടപരിഹാരം വാങ്ങി സ്ഥലം ഒഴിഞ്ഞ് കൊടുക്കണം. ആകെ തകര്‍ന്നു പോയി അദ്ദേഹം.

[**https://twitter.com/i/status/1560862622731620352**](https://twitter.com/i/status/1560862622731620352)

അത്രമേല്‍ ആഗ്രഹിച്ച് പണിത വീടാണ്. വീട് പൊളിച്ച് മാറ്റുന്നതിനെക്കുറിച്ചും ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ചുമൊക്കെ ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴും അദ്ദേഹം അതിന് മടിച്ചു.

പകരം സുഖ് വീന്ദര്‍ ചിന്തിച്ചത് വീട് എന്തുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വച്ചുകൂടാ എന്നാണ്. അങ്ങനെ വീടിരിക്കുന്നിടത്തുനിന്നും 500 മീറ്റര്‍ അപ്പുറത്തേക്ക് അത് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി.

ഇപ്പോഴിതാ ആ തീരുമാനത്തിന്റെ ആദ്യഘട്ടം അദ്ദേഹം വിജയകരമായി പൂര്‍ത്തീകരിച്ച് കഴിഞ്ഞു. അദ്ദേഹം തകരാറുകള്‍ ഒന്നും കൂടാതെ വീട് സുരക്ഷിതമായി ഉയര്‍ത്തി 250 അടിയോളം മാറ്റിക്കഴിഞ്ഞു.

ഗ്രാമത്തിലെ തന്നെ തൊഴിലാളികളുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ഏതായാലും സുഖ് വീന്ദറിന്റെ തീരുമാനത്തെ ആദ്യം പരിഹസിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ അദ്ദേഹമാണ് ആണ് ശരിയെന്ന് പറഞ്ഞു തുടങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63100/mammootty-arrives-at-mohanlals-new-house-pictures-go-viral)