മലയാള സിനിമാ പ്രേഷകരുടെ പ്രിയപെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെ. മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കാളിദാസിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ അഭിനയത്തേക്കാൾ തനിക്ക് കംഫർട്ട് മോഡലിംഗ് ആണെന്ന് തെളിയിക്കുകയാണ് മാളവിക.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേഷത്തിലാണ് മാളവിക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്.
വേദിക ഫാഷന്റെ ഈ പരസ്യ ചിത്രവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്.എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍.
ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. പക്ഷേ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായിരുന്നു.
Jayaram and Parvathy are a beloved couple in Malayalam cinema. Both their sons Malavika and Kalidas are beloved by the fans