---
title: "കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു; ഷക്കീല"
english_title: "He gave all the checks he got to his mother; Shakeela"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63046/he-gave-all-the-checks-he-got-to-his-mother-shakeela"
published_at: "2022-08-20T19:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300e79e33dce_shakkeela.jpg"
keywords: []
---

# കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു; ഷക്കീല

> **Lead Summary:** വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നു എന്ന് ഷക്കീല. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

## Article Content

വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നു എന്ന് ഷക്കീല. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

ആരും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്ത് പോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു.

**

അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്കുമാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. താന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നു. കുടുംബത്തിലുള്ളവര്‍ക്കെല്ലാം താന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു.

തന്റെ സാന്നിധ്യം അരോചകവും. ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു താന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായി തീര്‍ന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും അധ്യാപകര്‍ ഭാവിയില്‍ എന്താവണമെന്ന് ചോദിച്ചാല്‍ പോലും ഞാന്‍ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു. എന്നാണ് ഷക്കീല പറയുന്നത്.

അനശ്വര രാജൻ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം മൈക്കിനെതിരെ വിമർശനവുമായി ട്രാൻസ് പേഴ്‌സൺ ആദം ഹാരി. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പൈസയും പ്രിവിലേജും ഉണ്ടെന്ന് കരുതി ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തെയും ഐഡന്റിറ്റിയേയും ബാധിക്കുന്ന തരത്തിൽ സിനിമ ചെയ്യരുതെന്നും ആദം പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ടതിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ആദം ഹാരി പ്രതികരിച്ചത്. ചിത്രം നീന പ്ലസ് അർജുൻ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജാണെന്നും ടോക്‌സിസിറ്റിയും നീനയും അർജുൻ റെഡ്ഡിയുമൊക്കെ കംപെയ്ൻ ചെയ്‌തെടുത്താൽ എങ്ങനെയിരിക്കും, അതാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയതെന്നും ആദം ഹാരി പറഞ്ഞു.

പൈസ ഉള്ളവർക്ക് സിനിമ എടുക്കുകയോ പ്രൊമോഷൻ ചെയ്യുകയോ ചെയ്യാം. പക്ഷേ ഒരു കൂട്ടം മനുഷ്യർ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കിൽ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാൻ സിനിമ ഉപയോഗിക്കരുത്.

നമ്മളെ പോലെയുള്ള ആളുകളുടെ ജീവിതം ഒരുപാട് പ്രശ്‌നങ്ങളുള്ളതാണ്. അതിനിടക്ക് ഇതുപോലെ മിസ് ലീഡിങ്ങായിട്ടുള്ള കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത് പ്രോബ്ലമാറ്റിക്കാണെന്നും ആദം ഹാരി പറഞ്ഞു. ടോക്‌സിക് മസ്‌കുലിനിറ്റി കാണിക്കുന്നത്, കള്ള് കുടിക്കുന്നത്, ആൺകുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നത് പുറത്തിറങ്ങാൻ പറ്റുന്നത് ഇതൊക്കെ കാണിക്കാനാണ് ശ്രമിച്ചതെങ്കിൽ ശ്രമിച്ചോളൂ.

പക്ഷേ ഒരു കൂട്ടം ആളുകൾ ഇത്രയും നാൾ ഫൈറ്റ് ചെയ്ത് നേടിയെടുത്ത വിസിബിളിറ്റി ഉണ്ടല്ലോ അതിനെ ചോദ്യം ചെയ്യുന്ന രീതിയിലാവുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. സിനിമയ്ക്കിടയിലെ ഇന്റർവെല്ലിന് ഇറങ്ങിയപ്പോൾ മുതൽ കുറച്ച് ആളുകൾ വന്ന് പോസിറ്റീവ് റിവ്യൂ ഇടണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.

പൈസ കൊടുത്ത് ആളുകളെ കൊണ്ട് പോസിറ്റീവ് റിവ്യൂ ചെയ്യിക്കാൻ ജോൺ എബ്രഹാമിന് പൈസയും പ്രിവിലേജും ഉണ്ടായിരിക്കും. പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

സിനിമയുടെ ഫസ്റ്റ് പാർട്ടിൽ ചൈൽഡ് അബ്യൂസിന്റെ കാര്യം കാണിക്കുന്നുണ്ട്. ട്രാൻസ് പേഴ്‌സൻസിനോട് സ്ഥിരമായി സൈക്കോളജിസ്റ്റുകളും റിസർച്ച് സ്‌കോളേഴ്‌സും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ചൈൽഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ടോ, സെക്ഷ്വൽ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ടോ, അതുകൊണ്ടാണോ ട്രാൻസ് പേഴ്‌സണാവുന്നത് എന്നൊക്കെ.

ചൈൽഡ് അബ്യൂസ് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ്. ചൈൽഡ് അബ്യൂസ് നേരിട്ടവരാണ് ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുന്നവരെന്നും സെക്ഷ്വൽ ഓറിയന്റേഷൻ ഉണ്ടാകുന്നവരെന്നുമുള്ള തെറ്റിദ്ധാരണകൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന രീതി കൂടി ഈ സിനിമയിൽ കണ്ടു.

അത് വളരെ പെയ്ൻഫുള്ളായി തോന്നി. ഇതൊരു സ്ത്രീയുടെ കഥയാണ്, ട്രാൻസ് പേഴ്‌സന്റെ കഥയല്ല എന്നാണ് ന്യായീകരണമായി പറയുന്നതെങ്കിൽ ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തിട്ടുള്ളത്. ഇപ്പോഴും ആ സിനിമ എത്ര ട്രാൻസ് പേഴ്‌സണിന് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും’ ആദം ഹാരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/63046/he-gave-all-the-checks-he-got-to-his-mother-shakeela)