logo

തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ചരിത്രം സിനിമയാകുന്നു

Published at Sep 20, 2020 01:53 PM തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ചരിത്രം സിനിമയാകുന്നു

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങി വിനയന്‍. കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി തുടങ്ങി നിരവധി ചരിത്ര കഥാപാത്രങ്ങള്‍ കടന്നുവരുന്ന സിനിമയ്ക്ക് ഒട്ടേറെ പ്രത്യേകതകൾ . പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


തന്‍റെ സ്വപ്ന പ്രോജക്ട് ആണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത് .


വർഷങ്ങളായുള്ള ചർച്ചയ്ക്കും വായനയ്ക്കും വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്‍റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷ .നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണമെന്നും വിനയൻ കുറിക്കുന്നു .

The history of the country of Travancore becomes a movie

Related Stories
പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ്  ഗോപി

Oct 26, 2020 04:46 PM

പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ് ഗോപി

കരിയറിലെ ഏറ്റവും പുതിയ ചിത്രത്തിനെ കുറിച്ച് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു .ഫേസ്ബുക്കിലൂടെ സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ്...

Read More >>
പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Oct 26, 2020 02:05 PM

പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം'ധ്യാന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍...

Read More >>
Trending Stories