---
title: "ജോജു ജോർജ്  ചിത്രം 'പീസ്'  ​രണ്ടാം ട്രെയിലർ  പുറത്ത് "
english_title: "Joju George movie 'Peace' second trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62997/joju-george-movie-peace-second-trailer-out"
published_at: "2022-08-20T15:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300ae7da14a2_peace.jpg"
keywords: []
---

# ജോജു ജോർജ്  ചിത്രം 'പീസ്'  ​രണ്ടാം ട്രെയിലർ  പുറത്ത് 

> **Lead Summary:** ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത 'പീസ്' എന്ന ചിത്രത്തിലെ ​രണ്ടാം ട്രെയിലർ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്.

## Article Content

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത 'പീസ്' എന്ന ചിത്രത്തിലെ ​രണ്ടാം ട്രെയിലർ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്.

ചിത്രം ഓ​ഗസ്റ്റ് 26ന് പ്രേക്ഷകർക്ക് മുന്നിലെത്തും. രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പീസ്.

നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്.

അടുത്തിടെ ചിത്രത്തിന്‍റേതായി പുറത്തുവന്ന 'കള്ളത്തരം' പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു.

ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്. ചിത്രസംയോജനം - നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രധാരണം -മാർക്കറ്റിംഗ് പ്ലാനിങ് PRO ഒബ്സ്ക്യൂറ.ജിഷാദ് ഷംഷുദ്ദീൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62997/joju-george-movie-peace-second-trailer-out)