---
title: "'വിവാഹം എന്നാല്‍ സെക്സ് മാത്രമല്ല'; സ്വയം വിവാഹം ചെയ്തതിനെ ട്രോളിയവരോട് നടി പറയുന്നു..."
english_title: "'Marriage is not just about sex'; The star says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62992/marriage-is-not-just-about-sex-the-star-says"
published_at: "2022-08-20T15:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300ab5c2c38f_kanika.jpg"
keywords: []
---

# 'വിവാഹം എന്നാല്‍ സെക്സ് മാത്രമല്ല'; സ്വയം വിവാഹം ചെയ്തതിനെ ട്രോളിയവരോട് നടി പറയുന്നു...

> **Lead Summary:** പവിത്ര റിഷ്ത എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി കനിഷ്ക സോണി താൻ തന്നെത്തന്നെ സ്വയം വിവാഹം കഴിച്ചുവെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മംഗളസൂത്രവും സിന്ദൂരവും കാണിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

## Article Content

പവിത്ര റിഷ്ത എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി കനിഷ്ക സോണി താൻ തന്നെത്തന്നെ സ്വയം വിവാഹം കഴിച്ചുവെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മംഗളസൂത്രവും സിന്ദൂരവും കാണിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതോടെ കമന്റ് ബോക്സിൽ താരം രൂക്ഷ വിമർശനമാണ് നേരിട്ടത്. ഇപ്പോഴിതാ ട്രോളന്മാർക്കും വിമർശകർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വിവാഹം എന്നത് സെക്സ് മാത്രമല്ലെന്ന് കനിഷ്ക പറയുന്നു.

അത് സ്നേഹവും സത്യസന്ധതയും ആണ്, എന്നാൽ അവയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായി. അതുകൊണ്ട് തനിച്ചുജീവിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി- കനിഷ്ക പറയുന്നു. സ്നേഹം കണ്ടെത്താൻ പ്രയാസമുള്ള ഈ കാലത്ത് അതു പുറത്ത് തേടുന്നതിനേക്കാൾ താൻ സ്വയം സ്നേഹിക്കുന്നുവെന്നും കനിഷ്ക കൂട്ടിച്ചേര്‍ത്തു.

'ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് നന്ദി, പുരുഷനില്ലാതെ എന്റെ ജീവിതം മുഴുവൻ ജീവിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വയം സമ്പാദിക്കുന്നു, ഞാൻ സ്വതന്ത്രനാണ്, എനിക്ക് എന്റെ സ്വപ്നങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ കഴിയും.  സന്തുഷ്ടരല്ല, എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു'- കനിഷ്ക കൂട്ടിച്ചേര്‍ത്തു.

തന്റെ സോളോ വിവാഹ വാർത്ത ​ഗൂ​ഗിളിൽ ട്രെൻഡാക്കിയവർക്ക് നന്ദി പറഞ്ഞ കനിഷ്ക വൈറലാക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശമെന്നും പറയുന്നു. നിലവിൽ അമേരിക്കയിൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണെന്നും കനിഷ്ക കൂട്ടിച്ചേര്‍ത്തു.

യായും കാഴ്ചയില്‍ വ്യത്യാസം കാണാറുണ്ട്. ഇനി കാഴ്ചയില്‍ ഒരുപോലെ ആണെങ്കിലും സ്വഭാവത്തില്‍ വ്യത്യാസമുള്ള ഇരട്ടകളുമുണ്ട്. എങ്ങനെ ആണെങ്കിലും ഇരട്ട സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം എപ്പോഴും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തന്നെ ആയിരിക്കും.

ഇരട്ടക്കുഞ്ഞുങ്ങളാണെങ്കില്‍ ഒരാളുടെ നിറത്തില്‍ നിന്ന് തീര്‍ത്തും വിപരീതമായ നിറം മറ്റൊരാള്‍ക്ക് ഉണ്ടാകുന്നത് അത്ര സാധാരണമല്ല. എന്നുവച്ചാല്‍ ഒറ്റ കാഴ്ചയില്‍ തന്നെ രണ്ട് വംശജരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള നിറവ്യത്യാസം. പത്ത് ലക്ഷത്തില്‍ ഒരു ജോഡിക്ക് എന്ന നിലയിലൊക്കെയാണ് ഇത്രയും പ്രകടമായി ചര്‍മ്മത്തിന്‍റെ നിറത്തില്‍ തന്നെ വ്യത്യാസം വരിക.

അത്തരത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ വ്യത്യസ്തരായി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഷാന്‍റലെ ബ്രഫ്ടണ്‍ എന്ന ഇരുപത്തിയൊമ്പതുകാരി. ഇവര്‍ക്ക് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞിന് നല്ല വെളുത്ത നിറവും പെണ്‍കുഞ്ഞ് അതിസുന്ദരിയായി കറുത്തുമാണിരിക്കുന്നത്.

പ്രസവസമയത്ത് ഇരുവരും കാണാൻ ഏകദേശം ഒരുപോലിരുന്നു എന്നാണിവര്‍ പറയുന്നത്. എന്നാല്‍ പിന്നീടിങ്ങോട്ട് കുഞ്ഞുങ്ങളുടെ നിറം മാറിവന്നപ്പോള്‍ മകൻ അയോൻ വെളുത്ത് പച്ചക്കണ്ണുകളോട് കൂടിയും മകള്‍ അസിറാ കറുത്ത് ബ്രൗണ്‍ നിറമുള്ള കണ്ണുകളോട് കൂടിയുമായി വന്നു.

തന്‍റെയും പങ്കാളിയുടെയും കുടുംബത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള പല സമുദായങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലുകളുണ്ടായിട്ടുണ്ടെന്നും ഒരുപക്ഷെ ഇതിന്‍റെ ഫലമായിരിക്കും ഇത്തരത്തില്‍ വ്യത്യസ്തരായ കുഞ്ഞുങ്ങള്‍ തനിക്ക് ജനിച്ചതെന്നുമാണ് ഷാന്‍റലെ വിശ്വസിക്കുന്നത്. ഷാന്‍റലെയുടെ അമ്മയുടെ അച്ഛൻ നൈജീരിയക്കാരനായിരുന്നുവത്രേ.

ഇവരുടെ പങ്കാളി ആഷ്ടണ്‍ ആകട്ടെ പകുതി ജമൈക്കനും പകുതി സ്കോട്ടിഷുമാണ്. കുഞ്ഞുങ്ങളെ കാണാൻ മാത്രമല്ല, അവരുടെ സ്വഭാവവും തീര്‍ത്തും രണ്ടാണെന്നാണ് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. മകൻ വാശിക്കാരനും, എപ്പോഴും ശ്രദ്ധ ആവശ്യമുള്ളയാളും ആണെങ്കില്‍ മകള്‍ എപ്പോഴും 'കൂള്‍' ആണെന്നാണ് ഇവര്‍ പറയുന്നത്.

രണ്ടുപേരും പരസ്പരം ഏറെ നേരെ നോക്കിയിരുന്ന ശേഷം പുഞ്ചിരി തൂകുന്നത് കാണുമ്പോള്‍ മനസ് നിറയുമെന്നാണ് ഈ അമ്മ പറയുന്നത്. എല്ലാ വ്യത്യസ്തതകള്‍ക്കും അപ്പുറം ഈ ചിരി എന്നും അവരുടെ മുഖത്തുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62992/marriage-is-not-just-about-sex-the-star-says)