---
title: "ഉറക്കത്തിൽ ഉടമയ്ക്ക് ഹൃദയാഘാതം; രക്ഷിച്ചത് വളർത്തുപൂച്ച!"
english_title: "The owner has a heart attack in his sleep; Rescued pet cat!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62974/the-owner-has-a-heart-attack-in-his-sleep-rescued-pet-cat"
published_at: "2022-08-20T13:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63009a5bea203_viral.jpg"
keywords: []
---

# ഉറക്കത്തിൽ ഉടമയ്ക്ക് ഹൃദയാഘാതം; രക്ഷിച്ചത് വളർത്തുപൂച്ച!

> **Lead Summary:** വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലരും കാണുന്നത്. തങ്ങളുടെ ഉടമസ്ഥരോടും അത്രത്തോളം സ്നേഹവും നന്ദിയും ഇത്തരം മൃഗങ്ങള്‍ കാണിക്കാറുമുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലരും കാണുന്നത്. തങ്ങളുടെ ഉടമസ്ഥരോടും അത്രത്തോളം സ്നേഹവും നന്ദിയും ഇത്തരം മൃഗങ്ങള്‍ കാണിക്കാറുമുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇവിടെ ഹൃദയാഘാതം സംഭവിച്ച ഉടമയെ രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുപൂച്ച. ലണ്ടനിലാണ് സംഭവം നടന്നത്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിൽ താമസിക്കുന്ന മെഡിക്കൽ റിസപ്ഷനിസ്റ്റായ സാം ഫെൽസ്റ്റഡിനെയാണ് ഏഴ് വയസ്സുള്ള ബില്ലി പൂച്ച ഉറക്കത്തിൽ നിന്നും രക്ഷിച്ചത്.

തന്നെ പൂച്ച കൃത്യ സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ താന്‍ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപ്പെട്ടേനെ എന്നാണ് 42-കാരിയായ സാം ഫെൽസ്റ്റഡ് പറയുന്നത്. 'എന്നും ഉറങ്ങാറുള്ളത് വളർത്തു പൂച്ചയ്‌ക്കൊപ്പമാണ്.

ഹൃദയാഘാതമുണ്ടായ രാത്രിയിൽ പൂച്ച പതിവില്ലാതെ കാലുകൾ ഉപയോഗിച്ച് തന്‍റെ നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിച്ചു, മാത്രമല്ല ചെവിക്കരികിൽ നിന്ന് പൂച്ച കരയാനും തുടങ്ങി.

പെട്ടെന്ന് ഉണർന്ന തനിക്ക് അനങ്ങുവാൻ പോലും കഴിഞ്ഞില്ല. ശരീരം മുഴുവൻ വിയർക്കാനും തുടങ്ങി'- സാം പറയുന്നു. നെഞ്ചിന്റെ വലതു ഭാഗത്തായി കഠിനമായ വേദനയുമുണ്ടായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ അമ്മ ഉടൻ തന്നെ സാം ഫെൽസ്റ്റഡിനെ നോട്ടിങ്ഹാം സിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉറക്കത്തില്‍ സാം ഫെൽസ്റ്റഡിന് ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. ആ സമയം ഉറക്കത്തിൽ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് മരണത്തിന് തന്നെ കാരണമാകുമായിരുന്നും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തായാലും ഇതോടെ ഉടമയെ രക്ഷിച്ച ബില്ലി പൂച്ച താരമായിരിക്കുകയാണ്. ബില്ലി പൂച്ചയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് സ്വാസിക. സ്വാസികയുടെ സീത എന്ന സീരിയലിൽ ഏറ്റവും കൂടുതൽ ട്രോളിനിടയായ രം​ഗത്തെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെപ്പറ്റിയും നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സീരിയയിലെ ഒരു എപ്പിസോഡിൽ നായകനായ ഷാനു നെഞ്ചിൽ സീത എന്ന് എഴുതുന്നുണ്ട്. ചോര കൊണ്ട് എഴുതിയെന്ന് പറയുന്ന ഡയലോ​ഗിനെതിരെ നിരവധി ട്രോളുകളാണ് വന്നത്. ട്രോളിനെപ്പറ്റിയും ഡയലോ​ഗിനെകുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക പറഞ്ഞത്.

കാണുന്നവർക്ക് തികച്ചും പെെങ്കിളിയാണ് ആ രം​ഗമെന്ന് അറിഞ്ഞിട്ടാണ് അങ്ങനെ ഒന്ന് ചെയ്തത്. തിരക്കഥകൃത്തും സംവിധായകനും താനുമൊക്കെ അതിനെക്കുറിച്ച് നന്നായി ആലോചിക്കുകയും ചെയ്തിരുന്നു. പ്രണയത്തിൽ എപ്പോഴും കുറച്ച് പെെങ്കിളിയുള്ളത് നല്ലതെന്ന് സ്വാസിക പറഞ്ഞു.

ആ എപ്പിസോഡ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ട്രോൾ വന്ന് തുടങ്ങിയത്. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും അത് ചോരയിലല്ല എഴുതിയതെന്ന് പിന്നെ എന്തിനാണ് അത്രയും ട്രോളിന്റെ ആവശ്യമെന്നും തനിക്കറിയില്ലെന്നും അവർ പറഞ്ഞു.

സീരിയൽ എപ്പോഴും വീട്ടിലെ പ്രായമായവർക്ക് പ്രാധാന്യം നൽകിയാണ് നിർമ്മിക്കുന്നത്. അതുപോലെ കാഴ്ച്ചക്കാരും അവർ തന്നെയാണ് അങ്ങനെയുള്ളപ്പോൾ അവർ അത് എളുപ്പത്തിൽ വിശ്വസിക്കുമെന്നും സ്വാസിക പറഞ്ഞു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരമാണ് സ്വാസികയുടേതായി പുറത്തിറങ്ങാനുള്ള  പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/62974/the-owner-has-a-heart-attack-in-his-sleep-rescued-pet-cat)