---
title: "അഭിനയം നിര്‍ത്തി, ഇനി ഹിമാലയത്തില്‍ സന്യാസം; പ്രഖ്യാപനവുമായി നടി നുപുര്‍"
english_title: "Quit acting, now a monk in the Himalayas; Actress Nupur with the announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62926/quit-acting-now-a-monk-in-the-himalayas-actress-nupur-with-the-announcement"
published_at: "2022-08-20T10:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63006e2805a64_nupoor.jpg"
keywords: []
---

# അഭിനയം നിര്‍ത്തി, ഇനി ഹിമാലയത്തില്‍ സന്യാസം; പ്രഖ്യാപനവുമായി നടി നുപുര്‍

> **Lead Summary:** താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നുമുള്ള പ്രഖ്യാപനവുമായി നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു.

## Article Content

താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നുമുള്ള പ്രഖ്യാപനവുമായി നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു.

ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

**

തന്റെ 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്.

തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അറിയിച്ചു.

സന്യാസത്തിലേക്ക് കടക്കാനിരിക്കെയാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത ഘട്ടത്തില്‍ സഹോദരന്‍ അവിടെ കുടുങ്ങിപ്പോയതെന്നും പിന്നീട് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ കൂട്ടിച്ചേര്‍ത്തു.

**

മുന്‍പ് ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രയില്‍ നടി അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയില്‍ വേഷം താരം അണിഞ്ഞ് പങ്കെടുത്തില്ല.

അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് താനെന്നും വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നതെന്നും അനുശ്രീ പറഞ്ഞു. കമുകുംചേരിയില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അനുശ്രീയുടെ വാക്കുകള്‍ **

കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി.

ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം’ വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്.

അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാര്‍ട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62926/quit-acting-now-a-monk-in-the-himalayas-actress-nupur-with-the-announcement)