---
title: "ഇത്തവണ അങ്ങനെ ചെയ്യാതിരുന്നത് വിമര്‍ശനങ്ങളെ പേടിച്ചല്ല; അനുശ്രീ"
english_title: "Not doing so this time was not for fear of criticism; Anushree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62921/not-doing-so-this-time-was-not-for-fear-of-criticism-anushree"
published_at: "2022-08-20T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63006a82f2635_anusree.jpg"
keywords: []
---

# ഇത്തവണ അങ്ങനെ ചെയ്യാതിരുന്നത് വിമര്‍ശനങ്ങളെ പേടിച്ചല്ല; അനുശ്രീ

> **Lead Summary:** മുന്‍പ് ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രയില്‍ നടി അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയില്‍ വേഷം താരം അണിഞ്ഞ് പങ്കെടുത്തില്ല.

## Article Content

മുന്‍പ് ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രയില്‍ നടി അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയില്‍ വേഷം താരം അണിഞ്ഞ് പങ്കെടുത്തില്ല.

അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് താനെന്നും വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നതെന്നും അനുശ്രീ പറഞ്ഞു. കമുകുംചേരിയില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

**

അനുശ്രീയുടെ വാക്കുകള്‍ **

കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി.

ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം’ വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്.

**

അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാര്‍ട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

ബോളിവുഡ് താരം ആലിയ ഭട്ട് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം ആരാധകരെ അറിയിച്ചിട്ട് അധികനാളായില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള ഇടങ്ങളില്‍ ആലിയയെ ഏവരും കരുതലോടെയാണ് പരിഗണിക്കുന്നതും സ്വീകരിക്കുന്നതും. ഏറെ സന്തോഷത്തോടെ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ആലിയ താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

ഇപ്പോള്‍ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ പ്രമോഷൻ പരിപാടികളില്‍ സജീവമാണ് താരം. ഇരുവരും ഒന്നിച്ചുള്ള ഫാന്‍റസി ഡ്രാമയാണ് 'ബ്രഹ്മാസ്ത്ര'. സെപ്തംബര്‍ 9നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിന്‍റെ പ്രമോഷൻ പരിപാടിക്കിടെ ലൈവില്‍ ആലിയ ഭട്ടിന്‍റെ ശരീരത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞൊരു കമന്‍റ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ പൊതുവെ വണ്ണം വെയ്ക്കാറുണ്ട്. ഒപ്പം കുഞ്ഞ് വളരുന്നതിന് അനുസരിച്ച് വയറും കൂടിവരാം.

ഇതിനെക്കുറിച്ചായിരുന്നു രണ്‍ബീറിന്‍റെ കമന്‍റ്. പുതിയ സിനിമയുടെ പ്രമോഷൻ എന്തുകൊണ്ടാണ് പരിമിതപ്പെടുത്തിയതെന്ന് വിശദീകരിക്കുകയായിരുന്നു ആലിയ. ഇതിനിടയ്ക്ക് കയറിയാണ് രണ്‍ബീര്‍ സംസാരിച്ചത്.

'ഞങ്ങള്‍ എന്തുകൊണ്ടാണ് ഇതിങ്ങനെ പരത്താത്തത് എന്ന് ചോദിച്ചാല്‍... ഞങ്ങളുടെ ഫോക്കസ്...'... എന്നിങ്ങനെ ആലിയ പറയുന്നതിനിടെ, 'ആഹ്, ഇവിടെ ഒരാള്‍ പരന്നിരിക്കുന്നതായി എനിക്ക് കാണാം കെട്ടോ...' എന്നായിരുന്നു രണ്‍ബീറിന്‍റെ കമന്‍റ്. പെടുന്നനെ ആലിയ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത്ഭുതപ്പെടുകയും ഉടനെ തന്നെ 'തമാശയാണ്' എന്ന് രണ്‍ബീര്‍ പറയുകയും ചെയ്യുന്നുണ്ട്.

ഇതിന് ശേഷം ആലിയയും അത് തമാശയായി തന്നെയെടുക്കുന്നുണ്ട്. ഈ സംഭാഷണശകലത്തിന്‍റെ വീഡിയോ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. രണ്‍ബീറിന്‍റേത് അത്ര രസകരമായ തമാശയല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

ഗര്‍ഭിണികള്‍ക്ക് പൊതുവെ അവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ഒരു പങ്കാളി തന്നെ ഇതുമായി ബന്ധപ്പെട്ട കളിയാക്കലുകള്‍ നടത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

ഇതിനെ ബോഡി ഷെയിമിംഗ് ഗണത്തില്‍ തന്നെ പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ വിഷയത്തില്‍ താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തരം തമാശകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത് മറ്റൊരാളെ വേദനിപ്പിക്കുന്ന തരം തമാശകളാണെന്നുമാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62921/not-doing-so-this-time-was-not-for-fear-of-criticism-anushree)