---
title: "വിവാഹ പന്തലിലേക്കുള്ള വധുവിന്റെ എൻട്രി; വൈറലായി വീഡിയോ "
english_title: "Bride's entry into the wedding pandal; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62895/brides-entry-into-the-wedding-pandal-the-video-went-viral"
published_at: "2022-08-20T07:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300436d35996_Untitled-1.jpg"
keywords: []
---

# വിവാഹ പന്തലിലേക്കുള്ള വധുവിന്റെ എൻട്രി; വൈറലായി വീഡിയോ 

> **Lead Summary:** **വി**വാഹ പന്തലിലേക്കുള്ള എൻട്രി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോ വധുവും വരനും ആലോചിക്കുന്നത്. അത്തരമൊരു വെറൈറ്റി മാസ് എൻട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു നോർത്ത് ഇന്ത്യൻ വധു.

## Article Content

**വി**വാഹ പന്തലിലേക്കുള്ള എൻട്രി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോ വധുവും വരനും ആലോചിക്കുന്നത്. അത്തരമൊരു വെറൈറ്റി മാസ് എൻട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു നോർത്ത് ഇന്ത്യൻ വധു.

ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്‌ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു രാത്രി ബുള്ളറ്റ് ഓടിക്കുന്നുണ്ട്.

വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര. വൈശാലി ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് ഇതിനോടകം ഒരു മില്യണിലേറെ കാഴ്ചക്കാരായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/62895/brides-entry-into-the-wedding-pandal-the-video-went-viral)