---
title: "അതൊക്കെ റിയൽ ആയിട്ട് ചെയ്തത് തന്നെ, ക്യാമറ ട്രിക്ക് ഒന്നുമില്ല; സ്വാസിക"
english_title: "It's all done for real, no camera tricks; Swasika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62829/its-all-done-for-real-no-camera-tricks-swasika"
published_at: "2022-08-19T19:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff9c7a2f13c_swasika.jpg"
keywords: []
---

# അതൊക്കെ റിയൽ ആയിട്ട് ചെയ്തത് തന്നെ, ക്യാമറ ട്രിക്ക് ഒന്നുമില്ല; സ്വാസിക

> **Lead Summary:** സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ചിത്രം ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷൻ മാത്യൂസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ചില ഇന്റിമേറ്റ് സീനുകൾ ഉണ്ട്.

## Article Content

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ചിത്രം ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷൻ മാത്യൂസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ചില ഇന്റിമേറ്റ് സീനുകൾ ഉണ്ട്.

ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആവുകയും ചെയ്തു. ഇപ്പോഴിതാ ചില കാര്യങ്ങൾക്ക് മറുപടി പറയുകയാണ് നടി സ്വാസിക. ഇന്റിമേറ്റ് സീനുകൾ എല്ലാം യഥാർത്ഥത്തിൽ ചെയ്തതാണ് എന്ന് നടി പറയുന്നു. അതിൽ ക്യാമറ ട്രിക്ക് ഒന്നുമില്ല എന്ന് താരം കൂട്ടിച്ചേർത്തു. സംവിധായകൻ തരുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്.

**

ആ സമയത്ത് നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. അതുകൊണ്ടുതന്നെ കൂടെ അഭിനയിക്കുന്നവരോട് ഒരു വിധ പ്രണയവും തോന്നില്ല. ക്യാമറാമാൻ ലൈറ്റിങ്ങിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ തരും. അതോടൊപ്പം തന്നെ സംഭാഷണങ്ങൾ തെറ്റിക്കാതെ പറയണം. മനസ്സിലൂടെ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കും.

അതല്ലാതെ ചില ആളുകൾ വിചാരിക്കുന്നതുപോലെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയോട് പ്രണയം തോന്നില്ല. അതൊക്കെ വെറുതെ തോന്നുന്നതാണ്.

സീൻ എങ്ങനെ നന്നാക്കാം എന്ന് മാത്രമായിരിക്കും മനസ്സിൽ ഉള്ളത്. ഒരുപാട് ടേക്ക് പോകുമ്പോൾ നമ്മൾ അസ്വസ്ഥരാകുവാൻ തുടങ്ങും. അതുകൊണ്ടുതന്നെ മുന്നിലുള്ളത് റോഷനാണോ വിജയ് ദേവരകൊണ്ട ആണോ എന്നൊന്നും നോക്കില്ല എന്നും നടി വ്യക്തമാക്കി.

**

യു**വനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്ന്‍ നിഗത്തിന്റെയായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ഷെയ്ന്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍.

ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. ഹനാനെ കുറിച്ച്‌ അറിയില്ല. എന്താണ് സംഭവമെന്നും അറിയില്ല. സംഭവം എന്താണെന്ന് നോക്കട്ടെ എന്നുമാണ് ഷെയ്ന്‍ പ്രതികരിച്ചത്.

അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62829/its-all-done-for-real-no-camera-tricks-swasika)