---
title: "ഹനാന്റെ പ്രണയത്തോട് പ്രതികരിച്ച്‌ താരം "
english_title: "The actor responded to Hanan's love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62827/the-actor-responded-to-hanans-love"
published_at: "2022-08-19T19:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff97c637f8b_Untitled-1.jpg"
keywords: []
---

# ഹനാന്റെ പ്രണയത്തോട് പ്രതികരിച്ച്‌ താരം 

> **Lead Summary:** **യു**വനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്ന്‍ നിഗത്തിന്റെയായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ഷെയ്ന്‍.

## Article Content

**യു**വനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്ന്‍ നിഗത്തിന്റെയായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ഷെയ്ന്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍.

ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. ഹനാനെ കുറിച്ച്‌ അറിയില്ല. എന്താണ് സംഭവമെന്നും അറിയില്ല. സംഭവം എന്താണെന്ന് നോക്കട്ടെ എന്നുമാണ് ഷെയ്ന്‍ പ്രതികരിച്ചത്.

**

അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു.

**സോ**ഷ്യല്‍ മീഡിയ ഉപയോഗം നമുക്ക് രണ്ട് രീതിയില്‍ കൊണ്ടുപോകാം. ഒന്ന്, നമുക്ക് വ്യക്തിപരമായും അല്ലാതെയും ഗുണകരമാകുന്ന രീതിയില്‍ അറിവും വിവരവും സമ്പാദിക്കാനും മറ്റും. രണ്ടാമതായി, വളരെ അനാരോഗ്യകരമായി പ്രശസ്തിക്ക് വേണ്ടി ഏത് അബദ്ധവും വരുത്തിവയ്ക്കുന്ന രീതിയില്‍.

വ്യക്തികളുടെ വിവേചനാധികാരത്തിലാണ് ഇതില്‍ തീരുമാനമാകേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും അതത് സ്ഥലങ്ങളിലെ നിയമങ്ങളും, സാമൂഹികമായ ധാര്‍മ്മികതയുമെല്ലാം പരിഗണിക്കേണ്ടതുണ്ട്.

അല്ലെങ്കിലൊരുപക്ഷേ, സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തില്‍ നിയമനടപടി നേരിടേണ്ട സാഹചര്യമുണ്ടാകാം. ഹരിയാനയില്‍ നിന്നുള്ള ഇൻസ്റ്റഗ്രാം താരവും ബോഡി ബില്‍ഡറുമായ ബോബി കതാരിയ എന്നയാള്‍ക്ക് സംഭവിച്ചതും ഇതാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനായി റീല്‍സ് തയ്യാറാക്കാൻ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചതാണ് ബോബി കതാരിയ.

എന്നാല്‍ സംഗതി വിവാദമായതോടെ കേന്ദ്രമന്ത്രി വരെ ഇടപെടുന്ന അവസ്ഥയുണ്ടായി. വിമാനത്തിനകത്ത് കിടന്ന് പുകവലിക്കുക, നടുറോഡില്‍ മേശയും കസേരയുമിട്ട് മദ്യപിക്കുക തുടങ്ങി പല അഭ്യാസങ്ങളും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകാൻ അടുത്തിടെ ചെയ്തു. ഇതെല്ലാം നിലവില്‍ വലിയ വിവാദങ്ങളായിട്ടുണ്ട്.

വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചതിന് നേരത്തെ തന്നെ ബോബിക്കെതിരെ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. ഇത്തരം പ്രവണതകള്‍ അനുവദിക്കാൻ സാധിക്കില്ലെന്നും നിയമനടപടി എടുക്കുമെന്നും വീഡിയോ ശ്രദ്ധയില്‍ പെട്ടയുടൻ തന്നെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു.

ഇതിന് ശേഷം ഡെറാഡൂണില്‍ നടുറോഡില്‍ വച്ച് മദ്യപിച്ച് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത സംഭവത്തിലിതാ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മൂന്ന് തവണ നോട്ടീസ് അയച്ചെങ്കിലും ഇതിന് പ്രതികരണമൊന്നും ലഭിക്കാതായതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതോട വൈകാതെ തന്നെ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായി. പൊതുശല്യം, പരസ്യമായ മദ്യപാനം, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി, മറ്റുള്ളവരെ തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെ നാല് വകുപ്പുകളാണ് ഈ ഒരു സംഭവത്തില്‍ മാത്രം ബോബി കതാരിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നതിനായി ഇത്തരത്തിലുള്ള സാഹസങ്ങള്‍ ചെയ്യുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണമെന്ന സന്ദേശം തന്നെയാണ് ബോബി കതാരിയയുടെ അനുഭവം മറ്റുള്ളവരിലേക്ക് പകരുന്നത്.

റീല്‍സുകളുടെ ഒരു മേളമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്. ഇവയില്‍ പലതും പ്രത്യക്ഷമായോ പരോക്ഷമായോ നിയമലംഘനം നടത്തുന്നവയോ, മറ്റുള്ളവരിലേക്ക് തെറ്റായ ആശയം കൈമാറ്റം ചെയ്യുന്നവയോ എല്ലാം ആകാറുണ്ട്. ഇവയ്ക്കെതിരെ നിയമപരമായ നിയന്ത്രണങ്ങള്‍ വരുന്നത് തീര്‍ച്ചയായും അപകടങ്ങള്‍ കുറയ്ക്കാൻ സഹായകമായിരിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/62827/the-actor-responded-to-hanans-love)