---
title: "നടന്‍ റഹ്‍മാന്‍ മുത്തച്ഛനായി; സന്തോഷ വിവരം അറിയിച്ച് മകള്‍ റുഷ്‍ദ"
english_title: "Actor Rahman as grandfather; Daughter Rushda gave the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62826/actor-rahman-as-grandfather-daughter-rushda-gave-the-happy-news"
published_at: "2022-08-19T19:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff95ec3676c_rahman.jpg"
keywords: []
---

# നടന്‍ റഹ്‍മാന്‍ മുത്തച്ഛനായി; സന്തോഷ വിവരം അറിയിച്ച് മകള്‍ റുഷ്‍ദ

> **Lead Summary:** നടന്‍ റഹ്‍മാന്‍റെ മകള്‍ റുഷ്‍ദ റഹ്‍മാന്‍ അമ്മയായി. സമൂഹമാധ്യമത്തിലൂടെയാണ് റുഷ്‍ദ സന്തോഷ വിവരം പങ്കുവെച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ അവന്‍ സുഖമായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്, റുഷ്‍ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

## Article Content

നടന്‍ റഹ്‍മാന്‍റെ മകള്‍ റുഷ്‍ദ റഹ്‍മാന്‍ അമ്മയായി. സമൂഹമാധ്യമത്തിലൂടെയാണ് റുഷ്‍ദ സന്തോഷ വിവരം പങ്കുവെച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ അവന്‍ സുഖമായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്, റുഷ്‍ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 ന് ആയിരുന്നു റുഷ്‍ദയുടെ വിവാഹം. കൊല്ലം സ്വദേശി അല്‍ത്താഫ് നവാബിനെയാണ് റുഷ്ദ ജീവിത പങ്കാളിയാക്കിയത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേര്‍ പങ്കെടുത്തിരുന്നു.

**

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍, പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലാല്‍, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, വിനീത്, നദിയ മൊയ്‍തു, പൂനം ദില്ലന്‍, ശ്വേത മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാര്‍വ്വതി ജയറാം, മേനക സുരേഷ്, സ്വപ്‍ന, ഭാഗ്യരാജ്, പൂര്‍ണിമ, ജയശ്രീ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു.

വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തന്‍റെ പഴയകാല നായികമാര്‍ക്കൊപ്പമുള്ള റഹ്‍മാന്‍റെ ഒരു ചിത്രമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. നടി ലിസിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്‍തിരുന്നത്.

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

'വിരുമൻ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'മധുര വീരന്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

'വിരുമൻ' വൻ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലൻ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്‍സ്‍ലെറ്റ് സമ്മാനിച്ചിരുന്നു.

സംവിധായകൻ മുത്തയ്യയ്‍ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇതുവരെ മൊത്തം കളക്ഷൻ 40.45 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിഥി ഷങ്കറാണ് നായിക.

സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രമാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/62826/actor-rahman-as-grandfather-daughter-rushda-gave-the-happy-news)