---
title: "'വിരുമൻ' വൻ ഹിറ്റിലേക്ക്, വീഡിയോ ഗാനം പുറത്ത് "
english_title: "'Viruman' a huge hit, video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62796/viruman-a-huge-hit-video-song-out"
published_at: "2022-08-19T16:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff6e433d02b_karthik.jpg"
keywords: []
---

# 'വിരുമൻ' വൻ ഹിറ്റിലേക്ക്, വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

## Article Content

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

'വിരുമൻ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'മധുര വീരന്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

'വിരുമൻ' വൻ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലൻ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്‍സ്‍ലെറ്റ് സമ്മാനിച്ചിരുന്നു.

**

സംവിധായകൻ മുത്തയ്യയ്‍ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇതുവരെ മൊത്തം കളക്ഷൻ 40.45 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിഥി ഷങ്കറാണ് നായിക.

സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രമാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായി മാറിയിരിക്കുകയാണ്. പലര്‍ക്കും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളും പരാതികളം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുമുണ്ട്. ഇപ്പോഴിതാ ഭക്ഷണം മാറി ഡെലിവറി നടത്തിയ സംഭവമാണ് അത്തരത്തില്‍ വൈറലാകുന്നത്.

ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഗാനരചയിതാവ് കൊ സേഷ. താന്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്‍റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്.

'എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ ഈ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. ഈ കാര്യത്തില്‍ സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്നതാണ് എന്‍റെ ആവശ്യം.

ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും''-കോ സേഷ ട്വീറ്റ് ചെയ്തു. ട്വീറ്റ് വൈറലായതോട കോ സേഷയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ തങ്ങള്‍ക്ക് ഉണ്ടായ സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62796/viruman-a-huge-hit-video-song-out)