---
title: "ഒരമ്മയും മകളോട് ചെയ്യരുതാത്തത്; ശ്രിയ ശരണിനെതിരെ ആരാധകരോഷം"
english_title: "What no mother should do to her children; Fans rage against Sriya Saran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62766/what-no-mother-should-do-to-her-children-fans-rage-against-sriya-saran"
published_at: "2022-08-19T14:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff5738cfe02_sriya_sharan.jpg"
keywords: []
---

# ഒരമ്മയും മകളോട് ചെയ്യരുതാത്തത്; ശ്രിയ ശരണിനെതിരെ ആരാധകരോഷം

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രിയ ശരണ്‍. സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. റഷ്യന്‍ സ്വദേശിയാണ് ശ്രിയയുടെ ഭര്‍ത്താവ്. ശ്രിയയ്ക്കും ഭര്‍ത്താവ് ആന്ദ്രേ കൊഷ്ചീവിനും കഴിഞ്ഞ വര്‍ഷമായിരുന്നു പെണ്‍കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിയ മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കാറുണ്ട്. 

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രിയ ശരണ്‍. സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. റഷ്യന്‍ സ്വദേശിയാണ് ശ്രിയയുടെ ഭര്‍ത്താവ്. ശ്രിയയ്ക്കും ഭര്‍ത്താവ് ആന്ദ്രേ കൊഷ്ചീവിനും കഴിഞ്ഞ വര്‍ഷമായിരുന്നു പെണ്‍കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിയ മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കാറുണ്ട്. 

മകളുടെ ഒന്നാം പിറന്നാളിന് അവള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ശ്രിയ പങ്കുവെച്ചിരുന്നു. ഒപ്പം മനോഹരമായൊരു കുറിപ്പും ശ്രിയ പങ്കുവെച്ചിരുന്നു. ''അങ്ങനെ ഇന്നവള്‍ക്ക് ഒരു വയസായി. ഒരു വര്‍ഷം മുമ്പ് 7.40നാണ് അവള്‍ വന്നത്. എന്നന്നേക്കുമായി ഞങ്ങളുടെ ഹൃദയം അവള്‍ക്കുള്ളതാണ്.

**

എന്റെ അമ്മയ്ക്കും അച്ഛനും കുടുംബത്തിനുമൊത്തവും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി. ബേബി ഷവര്‍ ഒരുക്കിയതിന് നന്ദി. അവള്‍ എല്ലായിടത്തും സുഹൃത്തുക്കളെയുണ്ടാക്കട്ടെയെന്ന് ആശംസിക്കുന്നു. ലോകത്തിലെ മുഴുവന്‍ സ്‌നേഹവും കിട്ടട്ടെ. സന്തോഷമാകട്ടെ നിന്റെ ഏറ്റവും അടുത്ത കൂട്ട്'' എന്നായിരുന്നു ശ്രിയ കുറിച്ചത്. 

ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള രസകരമായൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് ശ്രിയ ശരണ്‍. മനോഹരമായ വീഡിയോയില്‍ ശ്രീയ മകളെ കയ്യില്‍ പിടിച്ചു കൊണ്ട് വട്ടം കറക്കുന്നതാണുള്ളത്. അമ്മയുടെ കളിയില്‍ മകളും ഒരുപാട് സന്തോഷിക്കുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്.

അമ്മയും മകളും തമ്മിലുള്ള ഈ രസകരമായ നിമിഷം ആരാധകരുടെ മനസ് കവരുന്നതാണ്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്. ശ്രിയ മകളെ പിടിച്ച രീതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശ്രിയ മകളുടെ കൈക്കുഴയില്‍ പിടച്ച് കറക്കുന്നതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. കുട്ടിയുടെ കൈയ്ക്ക് ഇത് ചിലപ്പോള്‍ പ്രശ്‌നമുണ്ടാക്കുമെന്നും പരുക്ക് വരാനുള്ള സാധ്യതയുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

'സൂക്ഷിക്കണം. കുട്ടികളുടെ ലിംപ്‌സ് വളരെ സെന്‍സിറ്റീവാണ്. ജോയിന്റ്‌സില്‍ ശരീരത്തിന്റെ മൊത്തം ഭാരവുമുണ്ടാകും. തെറ്റിദ്ധരിക്കരുത്, ഇതൊരു നിര്‍ദ്ദേശം മാത്രമാണ്', ' കുട്ടിയുടെ എല്‍ബോയ്ക്ക് പരുക്കുണ്ടാക്കിയേക്കാം',' ഇങ്ങനെ ചെയ്യരുത് അവളുടെ എല്ലിനെ ഭാവിയില്‍ ബാധിക്കും', 'കൈയ്യില്‍ പിടിച്ച് ഉയര്‍ത്തരുത്, ഇതൊട്ടും സുരക്ഷിതമല്ല' എന്നൊക്കെയാണ് കമന്റുകള്‍ പറയുന്നത്. കുട്ടിയ്ക്ക് ഷോള്‍ഡര്‍ ഇഞ്ചുറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇളം എല്ലുകളാണെന്നുമൊക്കെ സോഷ്യല്‍ മീഡിയ കമന്റുകൡലൂടെ ശ്രീയയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പൻ'. ജോഷി സംവിധാനം ചെയ്‍ത ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ചെയ്‍ത് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുകയാണ്.

സുരേഷ് ഗോപിയുടെ 'പാപ്പൻ' ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലധികം നേടിയെന്ന വാര്‍ത്തയും പുറത്തുവരികയാണ്. പാപ്പൻ റിലീസ് ചെയ്‍ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു.

തിയറ്റര്‍ കളക്ഷന് പുറമേ , ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേര്‍ത്തായിരുന്നു ഈ കണക്ക്. കേരളത്തില്‍ 250 ഓളം തീയറ്ററുകളിലായിരുന്ന ചിത്രം റിലീസ് ചെയ്‍തത്. രണ്ടാമത്തെ ആഴ്‍ച കേരളത്തിന് പുറത്തും റിലീസ് ചെയ്‍തപ്പോള്‍ 600 സ്‍ക്രീനുകളായിരുന്നു.

​സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'പാപ്പൻ'. 'സലാം കാശ്‍മീരി'ന് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കൂടിയാണിത്. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് 'പാപ്പൻ'. 'എബ്രഹാം മാത്യു മാത്തന്‍' എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രന്റെ മകളായ 'വിന്‍സി' ആയി നീത പിള്ള അഭിനയിച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62766/what-no-mother-should-do-to-her-children-fans-rage-against-sriya-saran)