ഗോപി സുന്ദറിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചത്. പ്രിയയെയാണ്. ഈ ബന്ധത്തില്‍ രണ്ടു മക്കളുടെ. പ്രിയയുമായി നിയമപരമായി വേര്‍പിരിയാതെയാണ് അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. പിന്നീടാണ് ഗായിക അമൃതയെ വിവാഹം കഴിച്ചത്.
അമൃതയുമായി ഒന്നിച്ച ശേഷം നിരവധി ഫോട്ടോകള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചു. ഇതില്‍ അധികവും ക്ഷേത്രങ്ങളില്‍ നിന്നും പകര്‍ത്തിയ ഫോട്ടോ ആണ്. പൊതുവെ ക്ഷേത്രങ്ങളില്‍ പോവാനിഷ്ടമുള്ളയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ വന്ന കമന്റും അതിന് തിരിച്ച് ഗോപി സുന്ദര്‍ കൊടുത്ത മറുപടിയുമാണ് വൈറല്‍ ആവുന്നത്.
അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. എന്റെ മകന്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായി ഇരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയേകിയത്.

കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങള്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലേ, അവര്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും.
അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ അവരുടെ വേദന മനസിലാക്കുന്നുണ്ടോയെന്നായിരുന്നു പിന്നീട് വന്ന ചോദ്യം. അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഈ ചോദ്യത്തിന് ഗോപി സുന്ദര്‍ മറുപടി കൊടുത്തത്.
ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഭക്ഷണശാലയില്‍ മമ്മൂട്ടി, വൈറലായി ചിത്രങ്ങള്‍
നിലവില്‍ ശ്രീലങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീന്‍മേശക്ക് മുന്നിലാണുള്ളത്. അദ്ദേഹത്തിനായി ഉഗ്രന്‍ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്.
ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ കുമാര്‍ സംഗക്കാരയുടെയും മഹേല ജയവര്‍ദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്.
ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടല്‍ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. ഇന്ത്യയില്‍ മുംബയിലും ഹോട്ടലിന് ഔട്ട്ലെറ്റുണ്ട്. 500 ഗ്രാം മുതല്‍ രണ്ട് കിലോവരെയുള്ള ഞണ്ടുകള്‍ ആവശ്യ പ്രകാരം ലഭിക്കും.
Content Highlight: You don't feel like meeting them or sitting with them, the comment on the star's photo gets attention


































