---
title: "സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല;  സിദ്ധാർത്ഥ് മൽഹോത്ര "
english_title: "Sex without love is nothing; Siddharth Malhotra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62697/sex-without-love-is-nothing-siddharth-malhotra"
published_at: "2022-08-19T11:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff26e0525f3_sidharth.jpg"
keywords: []
---

# സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല;  സിദ്ധാർത്ഥ് മൽഹോത്ര 

> **Lead Summary:** ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. ഹോട് സ്റ്റാറിൽ ഹിറ്റ് ലിസ്റ്റിൽ തുടരുന്ന ഷോയിൽ ഇതിനകം സിനിമാ രം​ഗത്തെ നിരവധി പ്രമുഖർ എത്തി. റാപിഡ് ഫയർ റൗണ്ടുകളും ​ഗെയ്മികളും കോഫി വിത്ത് കരണിനെ രസകരമാക്കി.

## Article Content

ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. ഹോട് സ്റ്റാറിൽ ഹിറ്റ് ലിസ്റ്റിൽ തുടരുന്ന ഷോയിൽ ഇതിനകം സിനിമാ രം​ഗത്തെ നിരവധി പ്രമുഖർ എത്തി. റാപിഡ് ഫയർ റൗണ്ടുകളും ​ഗെയ്മികളും കോഫി വിത്ത് കരണിനെ രസകരമാക്കി.

ട്രോളുകൾക്കും ചർച്ചകൾക്കും ​ഗോസിപ്പുകൾക്കുമുള്ള വിഷയമായി കോഫി വിത്ത് കരൺ മാറിയിരിക്കുകയാണ്. താരങ്ങൾ നടത്തുന്ന വെളിപ്പെടുത്തലുകൾ, സംസാരിക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ബി ‍ടൗൺ മാധ്യമങ്ങളുടെ വാർത്തകൾക്കുള്ള വിഷയവുമാണ് കോഫി വിത്ത് കരൺ.

ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ യുവ നടൻമാരായ സിദ്ധാർത്ഥ് മൽഹോത്രയും വിക്കി കൗശലുമാണ് അതിഥികൾ ആയെത്തിയത്. കത്രീന കൈഫുമായുള്ള വിക്കിയുടെ വിവാഹം, കിയാര അദ്വാനിയുമായുള്ള സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രണയം എന്നിവ ഷോയിൽ ചർച്ചയായി. വിവാഹ ശേഷം തന്റെ ജീവിതം മനോഹരമാണെന്നും കത്രീന താനിതുവരെ കണ്ടതിൽ വിവേകവും അനുകമ്പയുമുള്ള വ്യക്തിയാണെന്നും വിക്കി കൗശൽ തുറന്നു പറഞ്ഞു. 

കോഫി വിത്ത് കരണിലൂടെയാണ് വിക്കി കൗശലും കത്രീനയും പ്രണയത്തിലാവുന്നത്. മുൻ സീസണിൽ കത്രീന കൈഫ് അതിഥിയായി വന്നപ്പോൾ മികച്ച ജോഡിയാവുമെന്ന് തോന്നുന്ന നടനേതെന്ന ചോദ്യം കരൺ ചോദിച്ചിരുന്നു. വിക്കി കൗശലിന്റെ പേരായിരുന്നു കത്രീന പറഞ്ഞത്.

ഇതിന് പിന്നാലെയാണ് കത്രീനയും വിക്കിയും അടുക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഷോയിൽ വിക്കിയുടെയും സിദ്ധാർത്ഥിന്റെയും സോഷ്യൽ മീഡിയ ഫോട്ടോകൾക്ക് വന്ന കമന്റുകളും കരൺ വായിച്ചു. വിക്കിയുടെ വളരെ ഹാർദ​വമായ വൈബ് ആണ് എന്നായിരുന്നു ഒരു കമന്റ്. എനിക്കീ കമന്റ് ഇഷ്ടമായെന്ന് വിക്കി മറുപടി നൽകി. 

മറ്റ് കമന്റുകളെ അപേക്ഷിച്ച് ലൈം​ഗികച്ചുവ കുറഞ്ഞ കമന്റാണിതെന്ന് കരണും പറഞ്ഞു. ഇതിനിടെ സിദ്ധാർത്ഥ് മൽഹോത്ര ഇടപെട്ടു. സ്നേഹവും വേണം. സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്. സിദ്ധാർത്ഥിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. 

ഷോയുടെ ഓരോ എപ്പിസോഡിലും ഒന്നിനൊന്ന് മികച്ച അതിഥികൾ ആണ് വരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികൾ. പിന്നീട് സമാന്ത, അക്ഷയ് കുമാർ, സാറ അലി ഖാൻ, ജാൻവി കപൂർ, കരീന കപൂർ, ആമിർ ഖാൻ എന്നിവരും അതിഥികളായെത്തി. 

നടന്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ബ്രൂസ്ലി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മാസ്സ് ആക്ഷന്‍ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നത് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ആണ് ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റോബിന്‍ ആരാധകര്‍ ആവേശത്തിലാണ് .

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ബ്രൂസ് ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖും ,ഉദയ് കൃഷ്ണയുമാണ്. ഇവര്‍ രണ്ടു പേരുമാണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് അംഗത്വമുറപ്പിച്ച പുലി മുരുകന്റെ അണിയറ ശില്‍പികളാണ് ഇവര്‍.

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ ഹീറോ ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കുന്നു, ഛായാഗ്രഹണം. ഷാജികുമാറാണ് നിര്‍വ്വഹിക്കുന്നത്. കലാസംവിധാനം – ഷാജി നടുവിലും മേക്കപ്പ്. ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സുജിത് സുധാകറാണ്. ബൈജു ഗോപാലന്‍, വി .സി .പ്രവീണ്‍ എന്നിവര്‍ കോ- പ്രൊഡ്യൂസേര്‍സാണ്.

കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍. സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നവംബര്‍ ഒന്നിന് ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62697/sex-without-love-is-nothing-siddharth-malhotra)