2022-08-19T10:33:00

നടന്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ബ്രൂസ്ലി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മാസ്സ് ആക്ഷന്‍ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നത് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ആണ് ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റോബിന്‍ ആരാധകര്‍ ആവേശത്തിലാണ് .

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ബ്രൂസ് ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖും ,ഉദയ് കൃഷ്ണയുമാണ്. ഇവര്‍ രണ്ടു പേരുമാണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് അംഗത്വമുറപ്പിച്ച പുലി മുരുകന്റെ അണിയറ ശില്‍പികളാണ് ഇവര്‍.



ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ ഹീറോ ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കുന്നു, ഛായാഗ്രഹണം. ഷാജികുമാറാണ് നിര്‍വ്വഹിക്കുന്നത്. കലാസംവിധാനം – ഷാജി നടുവിലും മേക്കപ്പ്. ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സുജിത് സുധാകറാണ്. ബൈജു ഗോപാലന്‍, വി .സി .പ്രവീണ്‍ എന്നിവര്‍ കോ- പ്രൊഡ്യൂസേര്‍സാണ്.


കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍. സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നവംബര്‍ ഒന്നിന് ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ


രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കടുപ്പത്തിലൊരു ചായ നമ്മളില്‍ പലരുടെയും പതിവ് ശീലങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. അന്നത്തെ ദിവസം തന്നെ പോയി എന്നാകും പലരും ചിന്തിക്കുന്നത്.

പലര്‍ക്കും അത്രയ്ക്കും പ്രിയപ്പെട്ടതാണ് ചായ. ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. അതില്‍ പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവ. അത്തരത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചായയില്‍ ഒരു വിചിത്ര പരീക്ഷണം നടത്തിയാല്‍ എങ്ങനെയുണ്ടാകും? ഇവിടെയിതാ വിചിത്രമായ ഒരു ചായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്ന് നമ്മുക്ക് പുതുമയുള്ളതല്ല. അത്തരത്തില്‍ ചായയില്‍ പരീക്ഷണം നടത്തുകയാണ് ഇവിടെയൊരു തട്ടുകടക്കാരന്‍. കൊൽക്കത്തയിൽ നിന്നുള്ള തട്ടുകടക്കാരന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്.

https://www.instagram.com/reel/CgOEUMgKEpl/?utm_source=ig_embed&utm_campaign=loading

രസഗുള ചേര്‍ത്ത് തയ്യാറാക്കുന്ന ചായയുടെ വീഡിയോ ആണ് ഇവിടെ വൈറലായിരിക്കുന്നത്. സാധാരണ നാം ചെയ്യുന്ന രീതിയില്‍ ചായ തയ്യാറാക്കിയശേഷം ഇതൊരു മണ്‍ഗ്ലാസിലേയ്ക്ക് മാറ്റി അതിനുള്ളില്‍ രസഗുള ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ മുകളില്‍ കുറച്ച് വെണ്ണ കൂടി ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്.

ഏഴ് ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 11,000-ന് മുകളില്‍ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിമര്‍ശനവുമായി ചായ പ്രേമികളും രംഗത്തെത്തി. വേദനിപ്പിക്കുന്ന വീഡിയോ എന്നാണ് ചിലരുടെ കമന്‍റ്. ഇത് എന്തൊരു പരീക്ഷണമെന്നും പലരും കമന്‍റ് ചെയ്തു.


Content Highlight: Robin Radhakrishnan to play villain in Unni Mukundan's film? New report

Next TV

Top Stories










News Roundup