---
title: "രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ"
english_title: "Tea with Rasagula; Social media with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62668/tea-with-rasagula-social-media-with-criticism"
published_at: "2022-08-19T09:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff11ca7a4bb_viral.jpg"
keywords: []
---

# രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

> **Lead Summary:** രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കടുപ്പത്തിലൊരു ചായ നമ്മളില്‍ പലരുടെയും പതിവ് ശീലങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. അന്നത്തെ ദിവസം തന്നെ പോയി എന്നാകും പലരും ചിന്തിക്കുന്നത്.

## Article Content

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കടുപ്പത്തിലൊരു ചായ നമ്മളില്‍ പലരുടെയും പതിവ് ശീലങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. അന്നത്തെ ദിവസം തന്നെ പോയി എന്നാകും പലരും ചിന്തിക്കുന്നത്.

പലര്‍ക്കും അത്രയ്ക്കും പ്രിയപ്പെട്ടതാണ് ചായ. ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. അതില്‍ പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവ. അത്തരത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചായയില്‍ ഒരു വിചിത്ര പരീക്ഷണം നടത്തിയാല്‍ എങ്ങനെയുണ്ടാകും? ഇവിടെയിതാ വിചിത്രമായ ഒരു ചായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്ന് നമ്മുക്ക് പുതുമയുള്ളതല്ല. അത്തരത്തില്‍ ചായയില്‍ പരീക്ഷണം നടത്തുകയാണ് ഇവിടെയൊരു തട്ടുകടക്കാരന്‍. കൊൽക്കത്തയിൽ നിന്നുള്ള തട്ടുകടക്കാരന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്.

[**https://www.instagram.com/reel/CgOEUMgKEpl/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/CgOEUMgKEpl/?utm_source=ig_embed&utm_campaign=loading)**

രസഗുള ചേര്‍ത്ത് തയ്യാറാക്കുന്ന ചായയുടെ വീഡിയോ ആണ് ഇവിടെ വൈറലായിരിക്കുന്നത്. സാധാരണ നാം ചെയ്യുന്ന രീതിയില്‍ ചായ തയ്യാറാക്കിയശേഷം ഇതൊരു മണ്‍ഗ്ലാസിലേയ്ക്ക് മാറ്റി അതിനുള്ളില്‍ രസഗുള ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ മുകളില്‍ കുറച്ച് വെണ്ണ കൂടി ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്.

ഏഴ് ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 11,000-ന് മുകളില്‍ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിമര്‍ശനവുമായി ചായ പ്രേമികളും രംഗത്തെത്തി. വേദനിപ്പിക്കുന്ന വീഡിയോ എന്നാണ് ചിലരുടെ കമന്‍റ്. ഇത് എന്തൊരു പരീക്ഷണമെന്നും പലരും കമന്‍റ് ചെയ്തു.

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ യുവ നായികമാരിൽ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ സിനിമാ രംഗത്തെത്തി ഇതിനകം ശ്രദ്ധയമായ ഏതാനും കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയുണ്ടായി. ഉടൽ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഇന്‍റിമേറ്റ് സീനുകളുടെ പേരിൽ സോഷ്യൽമീഡിയയിലുള്‍പ്പെടെ വിമർശനങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ കുടുക്ക് 2025 എന്ന തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

''ഞാൻ ചെയ്യുന്നത് എന്‍റെ തൊഴിലാണ്. സാധാരണ ഒരു സിനിമയിൽ ഉണ്ടാകാറുള്ളതു പോലെ ഫൈറ്റ് സീനും ഇമോഷണൽ സീനും കോമഡി സീനുമൊക്കെ പോലെയേ ഇന്‍റിമേറ്റ് സീനുകളും ഞാൻ കാണുന്നുള്ളൂ. പ്രത്യേകമായൊരു പ്രാധാന്യമൊന്നും അതിന് കൊടുത്തിട്ടില്ല.പ്രത്യേകമായി അതെടുത്ത് പറയേണ്ടതായും തോന്നുന്നില്ല. അത്തരം സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നുവെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ മാത്രം വിവാദങ്ങള്‍ വരുന്നുവെന്നും മനസ്സിലാകുന്നില്ല'', ദുർ‍ഗ കുടുക്ക് പ്രൊമോഷൻ ചടങ്ങിനിടെ പറഞ്ഞിരിക്കുകയാണ്.

ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ ഏവരും കണ്ടിരിക്കും. അതിലൊന്നും ആ സീനിനെ ആരും വെറുക്കില്ല, എന്നാൽ മലയാളത്തിൽ ഒറു നടി അത് ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ഇതുവരെ മനസ്സിലായിട്ടില്ല, സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടാകും ചില ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നതെന്ന് തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.

കുടുക്കിന്‍റെ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയപ്പോഴും ഉടൽ സിനിമ ഇറങ്ങിയ ശേഷവും ദുർഗയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' എന്ന സിനിമയിൽ കൃഷ്ണ ശങ്കറാണ് നായകൻ. അജു വർഗ്ഗീസ്, സ്വാസിക, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 25നാണ് സിനിമയുടെ റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62668/tea-with-rasagula-social-media-with-criticism)