---
title: "ചിലർക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷനാണ്, മലയാളത്തിൽ കാണുമ്പോഴാണ് കുഴപ്പം- ദുർഗ "
english_title: "For some it is sexual frustration, the trouble is when you see Durga in Malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62664/for-some-it-is-sexual-frustration-the-trouble-is-when-you-see-durga-in-malayalam"
published_at: "2022-08-19T09:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff0c95dc8c2_dur.jpg"
keywords: []
---

# ചിലർക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷനാണ്, മലയാളത്തിൽ കാണുമ്പോഴാണ് കുഴപ്പം- ദുർഗ 

> **Lead Summary:** മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ യുവ നായികമാരിൽ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ സിനിമാ രംഗത്തെത്തി ഇതിനകം ശ്രദ്ധയമായ ഏതാനും കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയുണ്ടായി. ഉടൽ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഇന്‍റിമേറ്റ് സീനുകളുടെ പേരിൽ സോഷ്യൽമീഡിയയിലുള്‍പ്പെടെ വിമർശനങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ കുടുക്ക് 2025 എന്ന തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

## Article Content

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ യുവ നായികമാരിൽ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ സിനിമാ രംഗത്തെത്തി ഇതിനകം ശ്രദ്ധയമായ ഏതാനും കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയുണ്ടായി. ഉടൽ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഇന്‍റിമേറ്റ് സീനുകളുടെ പേരിൽ സോഷ്യൽമീഡിയയിലുള്‍പ്പെടെ വിമർശനങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ കുടുക്ക് 2025 എന്ന തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

''ഞാൻ ചെയ്യുന്നത് എന്‍റെ തൊഴിലാണ്. സാധാരണ ഒരു സിനിമയിൽ ഉണ്ടാകാറുള്ളതു പോലെ ഫൈറ്റ് സീനും ഇമോഷണൽ സീനും കോമഡി സീനുമൊക്കെ പോലെയേ ഇന്‍റിമേറ്റ് സീനുകളും ഞാൻ കാണുന്നുള്ളൂ. പ്രത്യേകമായൊരു പ്രാധാന്യമൊന്നും അതിന് കൊടുത്തിട്ടില്ല.പ്രത്യേകമായി അതെടുത്ത് പറയേണ്ടതായും തോന്നുന്നില്ല. അത്തരം സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നുവെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ മാത്രം വിവാദങ്ങള്‍ വരുന്നുവെന്നും മനസ്സിലാകുന്നില്ല'', ദുർ‍ഗ കുടുക്ക് പ്രൊമോഷൻ ചടങ്ങിനിടെ പറഞ്ഞിരിക്കുകയാണ്.

ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ ഏവരും കണ്ടിരിക്കും. അതിലൊന്നും ആ സീനിനെ ആരും വെറുക്കില്ല, എന്നാൽ മലയാളത്തിൽ ഒറു നടി അത് ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ഇതുവരെ മനസ്സിലായിട്ടില്ല, സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടാകും ചില ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നതെന്ന് തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.

കുടുക്കിന്‍റെ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയപ്പോഴും ഉടൽ സിനിമ ഇറങ്ങിയ ശേഷവും ദുർഗയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' എന്ന സിനിമയിൽ കൃഷ്ണ ശങ്കറാണ് നായകൻ. അജു വർഗ്ഗീസ്, സ്വാസിക, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 25നാണ് സിനിമയുടെ റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62664/for-some-it-is-sexual-frustration-the-trouble-is-when-you-see-durga-in-malayalam)