മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
2020 വർഷത്തിൽ ആയിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ടെലിവിഷൻ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവാ കൃഷ്ണ ആയിരുന്നു വരൻ. 2021 ജൂലൈ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ വിവാഹം കഴിഞ്ഞു ഒരു വർഷവും ഒരു മാസവും 10 ദിവസവും കഴിയുന്ന സന്ദർഭത്തിൽ ആണ് ഇവർ ഒരു വിശേഷവാർത്ത അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഈ വർഷം ജനുവരിയിൽ ആയിരുന്നു താൻ ഗർഭിണിയാണ് എന്ന വിശേഷം താരം അറിയിച്ചത്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഈ സമയത്ത് താരം തുമ്പപ്പൂവ് എന്ന പരമ്പരയിൽ ഒരു ശ്രദ്ധയെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഈ പരമ്പരയിൽ വീണ എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ ഗർഭിണി ആയതിനുശേഷം താരം ഈ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. നിയുക്ത പ്രസാദ് എന്ന നടിയാണ് ഈ പരമ്പരയിൽ താരത്തിന് പകരം എത്തിയത്.

ഇപ്പോൾ താൻ അമ്മ ആയിരിക്കുകയാണ് എന്ന വിശേഷമാണ് മൃദുല അറിയിക്കുന്നത്. ഒരു പെൺകുഞ്ഞിന് ആണ് താരം ജന്മം നൽകിയിരിക്കുന്നത്. താരം തന്നെയാണ് ഈ വാർത്ത ഇൻസ്റ്റാഗ്രാം വഴി ആരാധകരെ അറിയിച്ചത്.
നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുട്ടിയുടെ ഫോട്ടോയും പേരും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. ഇതിൽ ഞങ്ങൾക്ക് ചെറിയ നിരാശയുണ്ട് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ദൈവത്തിനും സുഹൃത്തുക്കൾക്കും എല്ലാം മൃദുല പ്രത്യേകം നന്ദി പറയുകയും ചെയ്തു.
വിവാഹവേഷത്തിൽ വരനും വധുവും പൊരിഞ്ഞ അടി, വൈറലായി വീഡിയോ
ഈ ദിവസങ്ങളിൽ, ആളുകളെ ഏറ്റവും കൂടുതൽ രസിപ്പിക്കുന്നത് കൂടുതലും വിവാഹ വീഡിയോകളായിരിക്കും. പലപ്പോഴും രസകരവും നാടകീയവുമായ മുഹൂർത്തങ്ങളാണ് വിവാഹ വേദികളിൽ അരങ്ങേറുന്നത്. ആളുകളെ ചിരിപ്പിച്ചും, അത്ഭുതപ്പെടുത്തിയും അത് ഇൻറർനെറ്റിൽ ട്രെൻഡിങ് ആയി മാറുന്നു.
എന്നാലും, ചില വിവാഹങ്ങൾ അത്ര രസകരമാകില്ല. വിവാഹദിനത്തിൽ മണ്ഡപത്തിൽ വച്ച് ദമ്പതികൾ വഴക്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ ഉയർന്നു വരുന്നത്. മിക്കയിടത്തും വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് പതിവ്.
എന്നാൽ ഇവിടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. അതിന്റെ ചടങ്ങ് നടന്നു കൊണ്ടിരിക്കയാണ്. അതിനിടയിലാണ് വധുവും വരനും തമ്മിൽ അടി നടക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ കൈ തട്ടി മാറ്റുന്നു.
തിരിച്ചും വധു വരന്റെ നേരെ കൈ തട്ടി മാറ്റി. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയും ചെയ്യുന്നു. ഇരുവരും പരസ്പരം ഗുസ്തി പിടിക്കുന്നതും ഒടുവിൽ വധു മറിഞ്ഞ് വീഴുന്നതും നമുക്ക് കാണാം. അവരുടെ അടി കണ്ട് ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചു. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ ഗൗനിക്കാതെ അവർ അടിവയ്ക്കുന്നത് തുടർന്നു.
എന്നാൽ വഴക്കിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ കണ്ട് ആളുകള്‍ ചിരിയടക്കാൻ പാടുപെട്ടു. കൂടുതൽ ആളുകൾക്കും വഴക്കിന്റെ കാരണം അറിയണമായിരുന്നു. ഇവർ വിവാഹം കഴിക്കാൻ വന്നത് തന്നെയല്ലേ എന്നായിരുന്നു ഒരാളുടെ സംശയം.
വിവാഹ ദിവസം തന്നെ വഴക്കിട്ടാൽ വിവാഹം ശേഷം എന്താകും അവസ്ഥയെന്നും ചിലർ പറഞ്ഞു. ഇത് അധികനാൾ പോകില്ലെന്നായിരുന്നു പലരുടെയും അനുമാനം.
'ഹോട്ടലിൽ തിരികെ എത്തുന്ന വരെയെങ്കിലും അവർക്ക് ഒന്ന് ക്ഷമിക്കാമായിരിക്കുന്നു. ആളുകളുടെ മുന്നിൽ വച്ചിട്ടാണോ ഇങ്ങനെ വഴക്കിടുന്നത്' എന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, അവർ രണ്ടും സുഹൃത്തുക്കളായിരിക്കാം, തമാശയ്ക്കായിരിക്കാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
Content Highlight: Actress Mridula Vijay gave birth, Post viral



































