വിവാഹവേഷത്തിൽ വരനും വധുവും പൊരിഞ്ഞ അടി, വൈറലായി വീഡിയോ

വിവാഹവേഷത്തിൽ വരനും വധുവും പൊരിഞ്ഞ അടി, വൈറലായി വീഡിയോ
2022-08-19T06:28:00 | By Susmitha Surendran

ഈ ദിവസങ്ങളിൽ, ആളുകളെ ഏറ്റവും കൂടുതൽ രസിപ്പിക്കുന്നത് കൂടുതലും വിവാഹ വീഡിയോകളായിരിക്കും. പലപ്പോഴും രസകരവും നാടകീയവുമായ മുഹൂർത്തങ്ങളാണ് വിവാഹ വേദികളിൽ അരങ്ങേറുന്നത്. ആളുകളെ ചിരിപ്പിച്ചും, അത്ഭുതപ്പെടുത്തിയും അത് ഇൻറർനെറ്റിൽ ട്രെൻഡിങ് ആയി മാറുന്നു.

എന്നാലും, ചില വിവാഹങ്ങൾ അത്ര രസകരമാകില്ല. വിവാഹദിനത്തിൽ മണ്ഡപത്തിൽ വച്ച് ദമ്പതികൾ വഴക്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ ഉയർന്നു വരുന്നത്. മിക്കയിടത്തും വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് പതിവ്.

എന്നാൽ ഇവിടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. അതിന്റെ ചടങ്ങ് നടന്നു കൊണ്ടിരിക്കയാണ്. അതിനിടയിലാണ് വധുവും വരനും തമ്മിൽ അടി നടക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ കൈ തട്ടി മാറ്റുന്നു.

തിരിച്ചും വധു വരന്റെ നേരെ കൈ തട്ടി മാറ്റി. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയും ചെയ്യുന്നു. ഇരുവരും പരസ്പരം ഗുസ്തി പിടിക്കുന്നതും ഒടുവിൽ വധു മറിഞ്ഞ് വീഴുന്നതും നമുക്ക് കാണാം. അവരുടെ അടി കണ്ട് ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചു. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ ഗൗനിക്കാതെ അവർ അടിവയ്ക്കുന്നത് തുടർന്നു.

എന്നാൽ വഴക്കിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ കണ്ട് ആളുകള്‍ ചിരിയടക്കാൻ പാടുപെട്ടു. കൂടുതൽ ആളുകൾക്കും വഴക്കിന്റെ കാരണം അറിയണമായിരുന്നു. ഇവർ വിവാഹം കഴിക്കാൻ വന്നത് തന്നെയല്ലേ എന്നായിരുന്നു ഒരാളുടെ സംശയം.

വിവാഹ ദിവസം തന്നെ വഴക്കിട്ടാൽ വിവാഹം ശേഷം എന്താകും അവസ്ഥയെന്നും ചിലർ പറഞ്ഞു. ഇത് അധികനാൾ പോകില്ലെന്നായിരുന്നു പലരുടെയും അനുമാനം.

'ഹോട്ടലിൽ തിരികെ എത്തുന്ന വരെയെങ്കിലും അവർക്ക് ഒന്ന് ക്ഷമിക്കാമായിരിക്കുന്നു. ആളുകളുടെ മുന്നിൽ വച്ചിട്ടാണോ ഇങ്ങനെ വഴക്കിടുന്നത്' എന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, അവർ രണ്ടും സുഹൃത്തുക്കളായിരിക്കാം, തമാശയ്ക്കായിരിക്കാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

Content Highlight: Groom and bride slapping each other in wedding attire, video goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup